ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടു; പിന്നീടാണ് ആ സത്യം തിരിച്ചറിയുന്നത്; വിവാഹത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വധു പിന്‍മാറി

തൊടുപുഴ: (www.kvartha.com 25.12.2018) വിദേശത്തുള്ള യുവാവിനെ ഫോട്ടോയില്‍ കണ്ട് ഇഷ്ടപ്പെട്ട് വിവാഹത്തിന് സമ്മതം മൂളിയ പെണ്‍കുട്ടി പിന്നീട് പ്രതിശ്രുതവരനെ നേരില്‍ കണ്ടപ്പോള്‍ വിവാഹത്തില്‍ നിന്നും പിന്മാറി. വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പെണ്‍കുട്ടിയുടെ പിന്‍മാറ്റം.

വിവാഹത്തിനു നാലു ദിവസമുള്ളപ്പോഴാണ് വരന്‍ നാട്ടിലെത്തുന്നത്. തുടര്‍ന്ന് വധുവിനെ കാണാന്‍ എത്തിയപ്പോള്‍ നവവരന് ശബ്ദവൈകല്യമുണ്ടെന്ന സത്യം പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ഇതോടെ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ വധു തീരുമാനിക്കുകയായിരുന്നു.

Cheating case; Complaint against police, Thodupuzha, Local-News, News, Complaint, Police, Cheating, Marriage, Kerala.

വിവാഹം തിങ്കളാഴ്ച 10.30നും 11നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തില്‍ വച്ചു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഞായറാഴ്ച രാത്രിയോടെ, വിവാഹത്തില്‍ നിന്നു പിന്‍മാറുന്നുവെന്ന വിവരം വരനെയും കൂട്ടരെയും വധുവിന്റെ വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. വധുവിന്റെ വീട്ടുകാര്‍ പിന്‍മാറിയതിനെ തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിനു പരാതി നല്‍കിയിരിക്കയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cheating case; Complaint against police, Thodupuzha, Local-News, News, Complaint, Police, Cheating, Marriage, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?