അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന് വ്യാജപ്രചരണം നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 28.12.2018) അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന് വ്യാജപ്രചരണം നടത്തിയ ബിജെപി നേതാവ് അറസ്റ്റിലായി. പത്തനംതിട്ട തിരുവല്ലയിലെ ജെ ജയനെയാണ് അറസ്റ്റിലായത്. ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തെന്നാണ് വ്യാജപ്രചരണം നടത്തിയത്.

തൃശ്ശൂര്‍ കൊരട്ടി സ്വദേശിയും ഇന്ത്യന്‍ നേവിയിലെ റിട്ട. ഉദ്യോഗസ്ഥനുമായ മോഹന്‍ദാസിന്റെ ചിത്രം ഉപയോഗിച്ചാണ് ഋഷിരാജ് സിംഗ് എന്ന രീതിയില്‍ ബിജെപി കള്ള പ്രചരണം നടത്തിയത്. താന്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതായുള്ള വ്യാജപ്രചരണത്തിനെതിരെ ഋഷിരാജ് സിങ് പരാതി നല്‍കിയിരുന്നു.



Keywords: Kerala, Thiruvananthapuram, News, BJP, Arrested, Fake message against Rishiraj Sing; BJP leader arrested 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?