വിവാഹിതനായ യുവാവിനെ പ്രണയിച്ച മകളുടെ തല മുണ്ഡനം ചെയ്തു; പിതാവ് റിമാന്‍ഡില്‍

പത്തനാപുരം: (www.kvartha.com 03.12.2018) വിവാഹിതനായ യുവാവിനെ പ്രണയിച്ച മകളുടെ തല മുണ്ഡനം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പിതാവിനെ റിമാന്‍ഡ് ചെയ്തു. വിവാഹിതനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പിതാവും സഹോദരനും ചേര്‍ന്ന് യുവതിയുടെ മുടി മുറിക്കുകയും മര്‍ദിക്കുകയും ചെയ്തു എന്നാണ് പരാതി. അതേസമയം സംഭവത്തിനുശേഷം രക്ഷപ്പെട്ട യുവതിയുടെ സഹോദരന്‍ അഭിലാഷ് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചു. സംഭവത്തില്‍ അറസ്റ്റിലായ പിതാവ് ലവനെ (48) ആണ് റിമാന്‍ഡ് ചെയ്തത്.

Dad 'forced daughter to cut off all her hair', Pathanapuram, News, Local-News, Crime, Criminal Case, Police, Remanded, Kerala

പത്തനാപുരം കയ്ക്കാമണ്‍ അഭിലാഷ് ഭവനില്‍ ആതിരയാണ് (22) പരാതിക്കാരി. പിതാവും സഹോദരനും ചേര്‍ന്ന് കട്ടിലില്‍ കെട്ടിയിട്ട് തല മുണ്ഡനം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ സഹോദരന്‍ തലമുടിയില്‍ കുറച്ചുമാത്രമാണ് കത്രിക കൊണ്ട് വെട്ടിയതെന്നും തലമുടി പൂര്‍ണമായും മുണ്ഡനം ചെയ്തത് യുവതി തന്നെയാണെന്നും പോലീസ് പറയുന്നു. യുവതിയെ സര്‍ക്കാര്‍ അഗതി മന്ദിരത്തിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dad 'forced daughter to cut off all her hair', Pathanapuram, News, Local-News, Crime, Criminal Case, Police, Remanded, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?