വജ്ര വ്യാപാരിയുടെ കൊലപാതകത്തില്‍ സീരിയല്‍ നടി പിടിയില്‍

മുംബൈ : (www.kvartha.com 10.12.2018) വജ്ര വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹിന്ദി സീരിയല്‍ നടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ നടിയെ കൂടാതെ മഹാരാഷ്ട്ര മന്ത്രിയുടെ മുന്‍ സ്റ്റാഫ്, പോലീസ് കോണ്‍സ്റ്റബിള്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രി പ്രകാശ് മേത്തയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന സച്ചിന്‍ പവാര്‍, 2014 ലെ ഒരു ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട് സസ്‌പെന്‍ഷനിലായ പോലീസ് കോണ്‍സ്റ്റബിള്‍ ദിനേഷ് പവാര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഹിന്ദി സിരീയലുകളിലൂടെ പ്രശസ്തയായ ദേവോലീന ഭട്ടാചാര്യയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് റയ്ഗാഡ് ജില്ലയിലെ വനപ്രദേശത്തു നിന്നും വജ്ര വ്യാപാരിയായ രാജേശ്വര്‍ ഉദാനി(57)യുടെ മൃതദേഹം കണ്ടെത്തിയത്.

Devoleena Bhattacharya aka Gopi Bahu quizzed in diamond merchant murder case, Mumbai, News, Business Man, Murder case, Crime, Criminal Case, Dead Body, Police, Custody, Actress, Television, Cinema, National.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ദേവോലീനയെ കസ്റ്റഡിയില്‍ എടുത്തത്. ഉദാനിയയെ വിളിച്ചവരില്‍ നടിയുടെ ഫോണ്‍ നമ്പരും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് നടിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. അതേസമയം കൊലപാതകത്തില്‍ നടിയുടെ പങ്ക് ഏതുവിധമായിരുന്നുവെന്നു പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഉദാനിയെ കാണാതായതിനു മൂന്നുദിവസങ്ങള്‍ക്കിപ്പുറം പോലീസ് ദേവോലിനയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അതേസമയം ചലച്ചിത്രമേഖലയില്‍ നിന്നുള്ള മറ്റു ചില സ്ത്രീകളെയും ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുണ്ടെന്നു പോലീസ് അറിയിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ഉദാനി നിശ ക്ലബുകളിലെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നുവെന്നും സെലിബ്രിറ്റികളായവരടക്കം ധാരാളം സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നവംബര്‍ 28 മുതല്‍ വജ്രവ്യാപാരിയായ ഉദാനിയെ സബര്‍ബന്‍ ഘട്ട്‌കോപാറിലെ മഹാലക്ഷ്മി സൊസൈറ്റിയിലുള്ള വീട്ടില്‍ നിന്നും കാണാതായിരുന്നു. എന്നാല്‍ ഡിസംബര്‍ നാലിന് വീട്ടുകാര്‍ ഇതുസംബന്ധിച്ച് നല്‍കിയ പരാതിയില്‍ ഉദാനിയെ തട്ടിക്കൊണ്ടു പോയിരിക്കാമെന്ന നിഗമനത്തില്‍ പോലീസ് കേസ് എടുത്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വനത്തിനുള്ളില്‍ നിന്നും ഉദാനിയുടെ മൃതദേഹം കിട്ടുന്നത്.

ജീര്‍ണാവാസ്ഥയിലായിരുന്ന ശരീരത്തില്‍ പരിക്കുകളൊന്നും തന്നെ ഇല്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വസ്ത്രങ്ങളും ഷൂസും തിരിച്ചറിഞ്ഞ് മകനാണ് ഉദാനിയുടെ മൃതദേഹമാണിതെന്ന് ഉറപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Devoleena Bhattacharya aka Gopi Bahu quizzed in diamond merchant murder case, Mumbai, News, Business Man, Murder case, Crime, Criminal Case, Dead Body, Police, Custody, Actress, Television, Cinema, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?