ഹൈവേ കൊള്ളസംഘത്തലവന്‍ 'പട്ടാളം വിപിന്‍' അറസ്റ്റില്‍

പാലക്കാട്: (www.kvartha.com 15.12.2018) ബംഗളൂരു- കൊച്ചിന്‍ ദേശീയ പാത, ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന തീവണ്ടികള്‍ എന്നിവ കേന്ദ്രീകരിച്ച് കൊളള നടത്തുന്ന കൊളളസംഘത്തലവന്‍ 'പട്ടാളം വിപിന്‍' അറസ്റ്റിലായി.

സ്വര്‍ണ വ്യാപാരികള്‍, കുഴല്‍പ്പണം കടത്തുകാര്‍ എന്നിവരെ പോലീസാണെന്ന് ചമഞ്ഞ് ബസില്‍ നിന്നും, ട്രെയിനില്‍ നിന്നും ഇറക്കി സ്വകാര്യ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി മുതലുകള്‍ കൊള്ളയടിക്കുന്ന വന്‍ സംഘത്തിന്റെ തലവനും സൂത്രധാരനുമായ തൃശൂര്‍, അരിമ്പൂര്‍, വെളുത്തൂര്‍, കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ വിപിനെ(23)യാണ് വാളയാര്‍ പോലീസ് വലയിലാക്കിയത്.

Highwaymen Gang Leader Pattalam Vipin Caught, palakkad, News, Business, Police, Robbery, Arrested, Cheating, Kerala.

വെള്ളിയാഴ്ച തൃശൂര്‍, വെളുത്തൂരില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊള്ള സംഘത്തിലെ നാലുപേരെ കഴിഞ്ഞയാഴ്ച വാളയാര്‍ പോലീസും, ജില്ലാ ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയിരിന്നു. കൂട്ടാളികള്‍ പിടിയിലായതറിഞ്ഞ് ഒളിവില്‍ പോയ വിപിന്‍ പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചു വരികയായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് വിപിന്‍ കുരുങ്ങിയത്.

സുജീഷ് , സുലൈമാന്‍, ബിജു, സുരേന്ദ്രന്‍ എന്നിവരെയാണ് നേരത്തെ അറസ്റ്റു ചെയ്തത്. ഇവര്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. ഇതോടെ ഈ കേസില്‍ അറസ്റ്റു ചെയ്തവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ആഗസ്റ്റ് മാസം 29 ന് വാളയാര്‍ അതിര്‍ത്തിയില്‍ രാത്രി 12 മണിക്ക് ചെന്നൈയിലേക്ക് പോകുന്ന കല്ലട ബസിനെ രണ്ട് കാറുകളിലെത്തിയ ഏഴംഗ സംഘം തടഞ്ഞു നിര്‍ത്തുകയും പോലീസാണെന്ന് പറഞ്ഞ് തൃശൂര്‍ സ്വദേശിയായ ജോണ്‍സണ്‍ എന്നയാളെ ബസില്‍ നിന്നും പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ജോണ്‍സണിന്റെ പക്കലുണ്ടായിരുന്ന ഒന്നേ കാല്‍ കിലോ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു. സംഭവത്തിനുശേഷം ജോണ്‍സണെ ദേശീയ പാതയില്‍ ഇറക്കി വിട്ടു. തൃശൂര്‍, കുട്ടനെല്ലൂര്‍ സ്വദേശിയായ സ്വര്‍ണാഭരണ വ്യാപാരിയുടെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. ഓര്‍ഡറനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ജ്വല്ലറികള്‍ക്ക് ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുകയാണ് ചെയ്യുന്നത്.

ചെന്നൈ , കാഞ്ചി പുരത്തിലുള്ള ജ്വല്ലറിയിലേക്കുള്ള സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ശേഷം വാളയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചുവരവെയാണ് കാറിലെത്തിയ നാല്‍വര്‍ സംഘം വലയിലായത്.

പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ പോലീസ് കണ്ടെത്തി. പ്രതികളെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതില്‍ ആഗസ്റ്റില്‍ നടന്നടക്കം നിരവധി കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പായി. വിപിന് നേരത്തെ താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വ്യാജ നമ്പര്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് കേസുണ്ട്. ബാക്കി പ്രതികളെക്കുറിച്ചും സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. പിന്നീട് കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.

പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാര്‍, നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ഷംസുദ്ദീന്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ വാളയാര്‍ എസ്.ഐ എസ്. അന്‍ഷാദ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ പി. മധുസൂദനന്‍ , ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ എസ്. ജലീല്‍, വി. ജയകുമാര്‍, സി.എസ്. സാജിദ്, ആര്‍. കിഷോര്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, എസ്.എന്‍. ഷനോസ്, ആര്‍. രാജീദ്, എസ്. ഷമീര്‍, വാളയാര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.സി.പിഒ എസ്. ഷാജഹാന്‍, സുരേഷ് ബാബു, സിപിഒമാരായ വിനോദ്, അഫ്‌സല്‍ , ശ്രീജിത്ത്, രമേശ്, സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Highwaymen Gang Leader Pattalam Vipin Caught, palakkad, News, Business, Police, Robbery, Arrested, Cheating, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?