സന്തോഷ് ഏച്ചിക്കാനത്തിന് ഉപാധികളോടെ ജാമ്യം; വിട്ടയച്ചത് രണ്ട് ആള്‍ജാമ്യത്തില്‍, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം

കാസര്‍കോട്: (www.kasargodvartha.com 15.12.2018) ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 50,000 രൂപ ബോണ്ടും രണ്ട് ആള്‍ജാമ്യത്തിലുമാണ് സന്തോഷ് ഏച്ചിക്കാനത്തിന് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

2017 ഫെബ്രുവരി ഒമ്പതിന് കോഴിക്കോട് ബീച്ച് റിസോര്‍ട്ടില്‍ ഡി സി ബുക്‌സിന്റെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പരിപാടിയില്‍ നടന്ന അഭിമുഖത്തിലാണ് പരാതിക്കാരനായ ഏച്ചിക്കാനത്തെ ബാലകൃഷ്ണനെതിരെ ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയത്. പേരെടുത്ത് പറയാതെ ഒരു സുഹൃത്തിന്റെ കാര്യങ്ങള്‍ എന്ന് പറഞ്ഞാണ് സംസാരിച്ചത്. ഇത് തന്നെ ജാതീയമായി അധിക്ഷേപിക്കുന്നതാണെന്ന് കാണിച്ചാണ് ബാലകൃഷ്ണന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.

അഭിമുഖം ഒരു ചാനലിലും യൂട്യൂബിലും വന്നതിനെ തുടര്‍ന്നാണ് ബാലകൃഷ്ണന്‍ പരാതി നല്‍കിയത്. സന്തോഷ് ഏച്ചിക്കാനം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനും കീഴ്‌കോടതിക്ക് ഉചിതമായ തീരുമാനം കൈകൊള്ളാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Bail for Santhosh Echikkanam
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?