കെ എം ഷാജിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയായ നോട്ടീസ് പോലീസ് കണ്ടെടുത്തതല്ല; ഒരാള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതാണെന്ന് തെളിയിക്കുന്ന രേഖ പുറത്ത്; എസ് ഐക്ക് നോട്ടീസ്

കൊച്ചി: (www.kvartha.com 13.12.2018) അഴീക്കോട് എംഎല്‍എ കെ.എം. ഷാജിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയായ നോട്ടീസ് പോലീസ് കണ്ടെടുത്തതല്ലെന്നുള്ളതിന്റെ രേഖ പുറത്ത്. മറിച്ച് വര്‍ഗീയ പരാര്‍ശമുള്ള നോട്ടീസ് ഒരാള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതാണെന്നും തെളിയിക്കുന്നതിന്റെ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഷാജിക്ക് അയോഗ്യത കല്‍പിക്കാനിടയായ നോട്ടീസ് യുഡിഎഫ് പ്രാദേശിക നേതാവിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്തവയായിരുന്നു എന്നാണ് എസ്‌ഐ നേരത്തെ കോടതിയില്‍ മൊഴി നല്‍കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ഷാജിയുടെ ഹര്‍ജിയില്‍ എസ്‌ഐയ്ക്കു നോട്ടീസ് അയച്ചു.

High Court notice against SI on K M Shaji MLA row, Kochi, News, Notice, Police, High Court of Kerala, Muslim-League, LDF, Politics, Kerala

അഴീക്കോട് മണ്ഡലത്തില്‍നിന്നുള്ള മുസ്ലിം ലീഗ് എംഎല്‍എ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മതത്തിന്റെ പേരില്‍ വോട്ടിന് ആഹ്വാനം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതുമായ ലഘുലേഖകള്‍ പ്രചരിപ്പിച്ചതിനാണു ഷാജിക്കെതിരെ കോടതി നടപടി എടുത്തത്. എതിര്‍സ്ഥാനാര്‍ഥി സിപിഎമ്മിലെ എം.വി. നികേഷ്‌കുമാറിന്റെ ഹര്‍ജിയിലാണു ജസ്റ്റിസ് പി.ഡി. രാജന്റെ വിധി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മത്സരങ്ങളിലൊന്നായിരുന്നു ഷാജി - നികേഷ് പോരാട്ടം. ഇസ്ലാം മതവിശ്വാസിയല്ലാത്തവര്‍ക്കു വോട്ട് ചെയ്യരുതെന്നു സൂചിപ്പിക്കുന്ന ലഘുലേഖ ഷാജിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു ഹര്‍ജി.

തെളിവുകള്‍ മൊത്തത്തില്‍ പരിഗണിച്ചാല്‍, ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയോടെയാണ് പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം ചെയ്തതെന്നും മുസ്ലിം അല്ലാത്തവര്‍ക്കു വോട്ടു ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചതെന്നും വ്യക്തമാണെന്നു കോടതി വിലയിരുത്തി.

ജയിച്ച സ്ഥാനാര്‍ഥി ക്രമക്കേടിലൂടെ നേടിയ വോട്ടുകള്‍ തനിക്കു ഭൂരിപക്ഷമാകേണ്ടതായിരുന്നുവെന്നു സ്ഥാപിക്കാനാകാത്തതിനാല്‍ നികേഷിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. പല സ്ഥാനാര്‍ഥികള്‍ മത്സരിക്കുമ്പോള്‍ ഒരാളുടെ അയോഗ്യത തനിക്കു വിജയമൊരുക്കുമെന്നു ഹര്‍ജിക്കാരനു പറയാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: High Court notice against SI on K M Shaji MLA row, Kochi, News, Notice, Police, High Court of Kerala, Muslim-League, LDF, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?