അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ അധ്യാപകനെതിരെ കേസ്

ബദിയടുക്ക: (www.kasargodvartha.com 11.12.2018) അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ശരീരഭാഗങ്ങളില്‍ പിടിച്ച് മാനഭംഗപ്പെടുത്തിയ അധ്യാപകനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകനായ അരുണ്‍ക്രാസ്റ്റ (36)ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
Case against Teacher for molesting 5th standard student, Badiyadukka, Molestation, Teacher, Student, Kasaragod, Case, News.

സ്‌കൂളില്‍ വെച്ച് ഇയാള്‍ പതിവായി പെണ്‍കുട്ടികളെ ശരീരത്തില്‍ പിടിച്ച് മാനഭംഗപ്പെടുത്താറുണ്ടത്രെ. കഴിഞ്ഞ ദിവസം അധ്യാപകന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയില്‍ നിന്നും വിശദമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്ത വിവരമറിഞ്ഞ് അരുണ്‍ക്രാസ്റ്റ നാട്ടില്‍ നിന്നും മുങ്ങി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Case against Teacher for molesting 5th standard student, Badiyadukka, Molestation, Teacher, Student, Kasaragod, Case, News.START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?