യുവാവിന് ബിയര്‍ കുപ്പി കൊണ്ട് കുത്തേറ്റു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2018) യുവാവിന് ബിയര്‍ കുപ്പി കൊണ്ട് കുത്തേറ്റു. പുല്ലൂര്‍ കരക്കക്കുണ്ടിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ പ്രദീപ് കുമാറിനാ(30)ണ് കുത്തേറ്റത്. യുവാവിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മടിക്കൈ കാലിച്ചാംപൊതിയിലെ ബിജുവാണ് കുത്തിയതെന്നാണ് പരാതി. വെള്ളിയാഴ്ച രാത്രി അലാമിപ്പള്ളിയിലെ മദ്യശാലയ്ക്ക് സമീപം വെച്ചാണ് സംഭവം.

പ്രദീപും സുഹൃത്തുക്കളായ ബിജുവും ഗിരീഷും മദ്യശാലയില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ കയറിപ്പോകാന്‍ ഒരുങ്ങുന്നതിനിടയില്‍ പിറകെ നിന്നെത്തിയ ബിജുവും സുധീഷും പ്രദീപ്കുമാറിനെ വിളിച്ച് എന്നെ പരിചയമില്ലേയെന്ന് ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോള്‍ വാക്കേറ്റം നടക്കുകയും ഇതിനിടയില്‍ കൈയ്യിലുണ്ടായിരുന്ന ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തുകകായിരുന്നുവെന്നുമാണ് പറയുന്നത്.

പ്രദീപിന്റെ വലത് കൈക്കാണ് കുത്തേറ്റത്. പരിക്കേറ്റ പ്രദീപ് കുമാറിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ബിജുവും ഗിരീഷും ചേര്‍ന്ന് ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പ്രഥമ ശുശ്രൂഷ നല്‍കി പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, News, Youth, Stabbed, Injured, Youth stabbed.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?