ബ്യൂട്ടിഷ്യന്‍ ജോലിക്കെന്നു പറഞ്ഞ് ഗള്‍ഫില്‍ കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചു; പിതാവിനും മകനുമെതിരെ കേസ്

ചാവക്കാട് : (www.kvartha.com 20.12.2018) ബ്യൂട്ടിഷ്യന്‍ ജോലി ശരിയാക്കികൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ ദുബൈയില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. മണത്തല കാറ്റാടികടവ് സ്വദേശി 34 കാരിയുടെ പരാതിയിന്‍മേല്‍ രണ്ടുപേര്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മണത്തല സ്വദേശികളായ പ്രതികള്‍ നാട്ടിലെത്തിയെങ്കിലും ഒളിവിലാണ് .

പ്രതികളില്‍നിന്നുള്ള ഭീഷണിമൂലം വീട്ടമ്മ തൃശൂരിലെ ഒരു ഫ് ളാറ്റില്‍ രഹസ്യമായി കഴിയുകയാണ് . തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിന്‍മേല്‍ തൃശൂര്‍ സിറ്റി വനിതാ പോലീസ് സ്‌റ്റേഷന്‍ എസ് ഐ.എം എ ഷാജിത മുമ്പാകെ വീട്ടമ്മ നല്‍കിയ മൊഴി ചാവക്കാട് എസ് ഐ കെ ജി ജയപ്രദീപിന് കൈമാറിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് . ഐ പി സി 323 ,354, 34 വകുപ്പുകളനുസരിച്ചും , എമ്രിഗ്രേഷന്‍ നിയമം 24, 10 വകുപ്പുകളനുസരിച്ചുമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത് .

Man, dad booked for molestation, News, Local-News, Complaint, Police, Arrested, Probe, Case, House Wife, Flat, Allegation, Kerala.

പിതാവും മകനുമാണ് കേസിലെ പ്രതികള്‍ . സെപ്റ്റംബര്‍ 24 ന് ദുബൈയിലെ ദേരയിലാണ് പ്രതികള്‍ തന്നെ ആദ്യം ലൈംഗീകമായും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്ന് വീട്ടമ്മ മൊഴിയില്‍ പറയുന്നു. പിന്നീട് പലയിടത്തുമായി പീഡനം തുടര്‍ന്നു . പ്രതികളുടെ കൈകളില്‍ നിന്നും തന്ത്രപരമായി രക്ഷപ്പെട്ട് നാട്ടിലെത്തിയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്.

പ്രതികളുടെ അറസ്റ്റ് ഉടന്‍ നടക്കുമെന്ന് പോലീസ് പറഞ്ഞു. പോലീസ് നിര്‍ദേശപ്രകാരം നാട്ടിലെത്തിയ പ്രതികള്‍ ചില ഉന്നതസ്വാധീനത്തെ തുടര്‍ന്നാണ് പോലീസിന്റെ കൈകളില്‍ നിന്നും വഴുതിപോയതെന്ന് വീട്ടമ്മയുടെ ബന്ധുക്കള്‍ക്ക് ആക്ഷേപമുണ്ട് . കേസിലെ ഒന്നാം പ്രതിയും വീട്ടമ്മയും വര്‍ഷങ്ങളായി അറിയുന്നവരാണ്. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ദുബൈയില്‍ ബ്യൂട്ടീഷ്യന്‍ ജോലി ശരിയായിട്ടുണ്ടെന്ന് വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചത്.

ആറര ലക്ഷം രൂപയാണ് പ്രതി ആവശ്യപ്പെട്ടത് . വീട്ടമ്മ ഒരുലക്ഷം രൂപ ബാങ്കില്‍ നിന്നും വായ്പയെടുത്ത് പ്രതിക്കു നല്‍കി. തുടര്‍ന്ന് സെപ്റ്റംബര്‍ 21 ന് ഇരുവരും കൂടിയാണ് ദുബൈയിലേക്ക് പോകുന്നത് . ദുബൈയില്‍ കാത്തുനിന്ന രണ്ടാം പ്രതിയും കൂടി ദേരയിലെ ഫ് ളാറ്റിലെത്തി. വീട്ടമ്മയെ മുറിയിലാക്കി പ്രതികള്‍ രണ്ടുപേരും പോയി .

പിറ്റേന്ന് ഒന്നാം പ്രതിയുടെ അടുത്തേക്ക് രണ്ടാം പ്രതിയുടെ കൂടെ ചെല്ലണമെന്ന് ഫോണില്‍ അറിയിച്ചെങ്കിലും വീട്ടമ്മ പോയില്ല . ഈ കാരണത്തെ തുടര്‍ന്ന് രണ്ടാം പ്രതി വീട്ടമ്മയുമായി വാക്കുതര്‍ക്കമുണ്ടായി. ഫ് ളാറ്റില്‍ താമസിച്ചിരുന്ന മലയാളികളായ ഏതാനും സ്ത്രീകളുമായി വന്ന് വീട്ടമ്മയെ രണ്ടാം പ്രതി ഉപദ്രവിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു .

പിറ്റേ ദിവസം ജോലിക്കെന്നും പറഞ്ഞ് കുറച്ച് ദൂരെയുള്ള മസാജ് സെന്ററിലേക്ക് കൊണ്ടുപോയി . എട്ട് മുറികളുള്ള സെന്ററില്‍ ധാരാളം സ്ത്രീകളുമുണ്ടായിരുന്നു. ഇവിടെ റിസപ്ഷനില്‍ ഉണ്ടായിരുന്നത് ഒന്നാം പ്രതിയുടെ മറ്റൊരു മകനായിരുന്നു. മസാജിന്റെ മറവില്‍ പെണ്‍വാണിഭമാണ് നടക്കുന്നതെന്ന് വീട്ടമ്മക്ക് ബോധ്യമായി. വീട്ടമ്മയിരുന്നിരുന്ന മുറിയിലേക്ക് ഒന്നാം പ്രതി കടന്നുവന്ന് ഉപദ്രവിക്കുകയും ബലമായി ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു.

ഈ നിലയില്‍ അവിടെ കഴിയാനാകില്ലെന്ന് ഉറച്ച വീട്ടമ്മ പ്രതികളുടെ എല്ലാ ഇംഗിതങ്ങള്‍ക്കും വഴങ്ങി . വീട്ടമ്മയുടെ നിര്‍ബന്ധം മൂലം പ്രതികള്‍ പാസ്‌പോര്‍ട്ടും ടിക്കറ്റും നല്‍കി നാട്ടിലേക്ക് പറഞ്ഞയച്ചു. തൃശൂരിലെ ഫ് ളാറ്റില്‍ രഹസ്യമായി കഴിഞ്ഞ വീട്ടമ്മ ഒന്നാം പ്രതിയുടെ ഭാര്യയെ വിളിച്ചു വരുത്തി വിവരങ്ങളെല്ലാം പറഞ്ഞു.

അവരെയും ദുബൈയില്‍ കൊണ്ടുപോയി മസാജ് സെന്ററില്‍ പ്രതികള്‍ മറ്റുള്ളവര്‍ക്കു കാഴ്ച വെച്ചിട്ടുണ്ടത്രേ . പ്രതികളുടെ വധ ഭീഷണിയുള്ളതിനാലാണ് ഒളിച്ചു താമസിക്കുന്നതെന്നും വീട്ടമ്മ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ പിതാവിനേയും, മകനെയും, ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദംമൂലം അറസ്റ്റുചെയ്യാതെ പറഞ്ഞയച്ചതായി പരാതിക്കാരിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man, dad booked for molestation, News, Local-News, Complaint, Police, Arrested, Probe, Case, House Wife, Flat, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?