കടന്നല്‍ കുത്തേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍

ചട്ടഞ്ചാല്‍:  (www.kasargodvartha.com 18.12.2018) കടന്നല്‍ കുത്തേറ്റ് പരിക്കുകളോടെ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചട്ടഞ്ചാല്‍ കാവുംപള്ളത്തെ അനില്‍ കുമാര്‍- വസന്തി ദമ്പതികളുടെ മകന്‍ അഭിഷേകിനെ (11)യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബെണ്ടിച്ചാല്‍ ജി.യു.പി. സ്‌കൂള്‍ ആറാം തരം വിദ്യാര്‍ത്ഥിയാണ് അഭിഷേക്.

രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴി നരി ഈച്ചകളുടെ കുത്തേല്‍ക്കുകയായിരുന്നു. കാവുംപള്ളം, സി എം നഗര്‍ എന്നിവിടങ്ങളില്‍ തേനീച്ച കൂടുകള്‍ പെരുകിവരികയാണെന്നും പരുന്തുകളുടെ ചവിട്ടേറ്റ് ഇളകുന്ന തേനീച്ചകള്‍ വിദ്യാര്‍ത്ഥികളെയും മറ്റും ആക്രമിക്കുന്നത് പതിവായിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. പേടിയോടെയാണ് വിദ്യാര്‍ത്ഥികളും മറ്റും ഇതുവഴി നടന്നു പോകുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, hospital, Student, Student hospitalized after bee attack
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?