ചെമ്മനാട്ടെ സി. അബൂബക്കര്‍ ചിറാക്കല്‍ നിര്യാതനായി
ചെമ്മനാട് (www.evisionnews.co): മുസ്ലിം ലീഗ് പ്രവര്‍ത്തകനും പൗരപ്രമുഖനുമായ ചെമ്മനാട്ടെ സി. അബൂബക്കര്‍ ചിറാക്കല്‍ (81) നിര്യാതനായി. പഴയ കാലത്ത് മുസ്ലിം ലീഗ് വളണ്ടിയര്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അവസാന കാലത്തും ലീഗില്‍ സജീവ സാന്നിധ്യമായിരുന്നു. ദീര്‍ഘകാലം ദുബൈയിലെ ഖലീജ് ടൈംസ് പത്രത്തില്‍ ജോലി ചെയ്തിരുന്നു. സി.ടി സുലൈഖയാണ് ഭാര്യ. മക്കള്‍: ഹസീന, ഹവ്വാബി, സിറാജ്. മരുമക്കള്‍: സൈഫുദ്ധീന്‍ (ദുബൈ), ഷംസുദ്ധീന്‍ (റെയില്‍വെ), ഹസീന. സഹോദരങ്ങള്‍: അബ്ബാസ് അലി, സഈദ്, അസീസ്, ഉബൈദ്, അസ്മാബി, പരേതയായ ഖൈറുന്നിസ.
Powered by Info News For You

Comments
Post a Comment