സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
തിരുവനന്തപുരം : (www.kvartha.com 13.12.2018) സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണു (49) ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തിയതിനെ തുടര്‍ന്ന് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ സമരപ്പന്തലിന്റെ തൊട്ടുമുമ്പിലായിരുന്നു സംഭവം.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ സമരപന്തലിന്റെ എതിര്‍ ഭാഗത്തു റോഡരികില്‍ നിന്ന് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകത്തിച്ചു സമരപന്തലിനു സമീപത്തേക്ക് വേണുഗോപാല്‍ ഓടി വരികയായിരുന്നു. ഉടന്‍തന്നെ പോലീസും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ച് ആശുപത്രിയില്‍ എത്തിച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്ക് കുടിക്കാന്‍ വച്ചിരുന്ന വെള്ളമുപയോഗിച്ചാണു തീകെടുത്തിയത്.
വേണുഗോപാലന്‍ നായര്‍ ബിജെപി അനുഭാവിയാണെന്നു പോലീസ് പറഞ്ഞു. തീ കത്തുന്ന സമയത്തും ശരണം വിളിച്ചുകൊണ്ടാണ് ഇയാള്‍ ഓടിയത്. ശരീരത്തില്‍ എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man attempt suicide died, Thiruvananthapuram, hospital, Treatment, Injured, Dead, Obituary, Politics, Kerala.
Keywords: Man attempt suicide died, Thiruvananthapuram, hospital, Treatment, Injured, Dead, Obituary, Politics, Kerala.
Powered by Info News For You

Comments
Post a Comment