പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സ്ത്രീകളെ ഭയപ്പെടുത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുന്ന വിരുതനുവേണ്ടി വല വീശി പോലീസ്

തൃശൂര്‍ : (www.kvartha.com 05.12.2018) പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സ്ത്രീകളെ ഭയപ്പെടുത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുന്ന വിരുതനു വേണ്ടി വല വീശി പോലീസ് . പോലീസ്, സൈബര്‍ സെല്‍ തുടങ്ങി വിവിധ പോലീസ് മേലുദ്യോഗസ്ഥന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് പെണ്‍കുട്ടികളുള്ള വീടുകളിലേയ്ക്ക് വിദേശത്ത് നിന്നും വിളിയെത്തുന്നത്.

ഫോണ്‍ എടുക്കുന്നവരോട് നിങ്ങളുടെ മകള്‍ക്കോ സഹോദരിക്കോ ഫോണ്‍ കൊടുക്കണമെന്ന് ആവശ്യപ്പെടും. തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഫോണ്‍ എടുക്കുന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ നഗ്‌നചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും അത് നിങ്ങളുടേതാണോ എന്ന് ഉറപ്പിക്കാനാണ് വിളിക്കുന്നതെന്നും ഇയാള്‍ പറയും. തുടര്‍ന്ന് ചിത്രം ആവശ്യപ്പെടുകയും ഇരയുടെ മാനസിക വ്യാപാരങ്ങള്‍ മനസിലാക്കി നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യും.

Police probe against black mailing case, Thrissur, News, Local-News, Crime, Criminal Case, Police, Probe, Kerala

നിരവധി പേരാണ് ഇത്തരത്തില്‍ ഇയാളുടെ ചതിക്കുഴിയില്‍ വീണുപോകുന്നത്. ഫോണ്‍ ചതിയിലൂടെ ലഭിച്ച ഐ.ഡി പ്രൂഫ്, ഫോട്ടോ ഉപയോഗിച്ചാണ് ഇയാള്‍ സിം കാര്‍ഡ് കരസ്ഥമാക്കുക. ഇത്തരത്തിലുള്ള സിം ഉപയോഗിച്ചാണ് പലരെയും വിളിച്ച് കെണിയില്‍പെടുത്തുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍സെല്ലും, പോലീസുമാണ് ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുന്നത്.

ചതിക്കുഴികള്‍

ഫോണ്‍ എടുക്കുന്ന ആളോട് നിങ്ങളുടെ മകളുടെ അല്ലെങ്കില്‍ സഹോദരിയുടെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതിന്റെ അന്വേഷണത്തിനായി സംസാരിക്കുന്നതിന് മകള്‍ക്ക് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെടും. വിശ്വാസ്യതയ്ക്ക് പോലീസ് ഒഫീഷ്യല്‍ വിവരങ്ങള്‍ വ്യാജമായി പറയും. തുടര്‍ന്ന് വൈറലായ നഗ്‌ന ചിത്രങ്ങളുടെ സാമ്യം പരിശോധിക്കാനായി സ്വന്തം വാട്‌സ്അപ്പ് പ്രൊഫൈലില്‍ ഒരു സെക്കന്‍ഡ് നേരത്തേക്ക് നല്ല ചിത്രം ഇടാനും തുടര്‍ന്ന് നഗ്‌നത പ്രദര്‍ശിപ്പിച്ച് ഫോട്ടോ ഇടാനും ആവശ്യപ്പെടും.

യാതൊരു സംശയത്തിനുമിടയാക്കാതെ ബന്ധുക്കളുമായോ, സുഹൃത്തുക്കളുമായോ ചേര്‍ന്നും ഇത്തരം നഗ്‌ന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും.

നഗ്‌ന ചിത്രങ്ങള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് ശേഖരിച്ചത് ഉപയോഗിച്ച് പല വഴികളിലൂടെ തുടര്‍ന്ന് ശല്യം ചെയ്യല്‍ തുടങ്ങും.

മന:ശാസ്ത്ര വിദഗ്ദ്ധന്‍ കൂടിയായ ഞരമ്പ് രോഗി ഗാംഭീര്യത്തോടെ യാതൊരു സംശയത്തിനുമിടയാക്കാതെ അളന്ന് കുറിച്ചാണ് ഓരോരുത്തരോടും സംസാരിക്കുക

വിദേശത്ത് നിന്നും വ്യത്യസ്ത ഫോണ്‍ നമ്പറുകളില്‍ നിന്നുമാണ് ഫോണ്‍ വിളി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

*നിങ്ങളുടെ വിവരങ്ങളും, ഫോട്ടോകളും കൈമാറരുത്.

*പോലീസ് ഒരിക്കലും ഫോണിലൂടെയോ, സോഷ്യല്‍മീഡിയ വഴിയോ ആരുടെയും ചിത്രങ്ങളും, രേഖകളും ആവശ്യപ്പെടാറില്ല.

*ഇത്തരം ഫോണ്‍ വിളികള്‍ ലഭിച്ചവരും, ചതിയില്‍പെട്ടവരും മടി കൂടാതെ പരാതി നല്‍കുക.

*ചതിയിലകപ്പെട്ട പെണ്‍കുട്ടികളെയും, സുഹൃത്തുക്കളെയും മന:ശാസ്ത്ര കൗണ്‍സിലിംഗിന് വിധേയമാക്കുക.

*വിളിച്ച ഫോണ്‍ നമ്പറുകള്‍ സൂക്ഷിക്കുക, സംസാരം റെക്കോര്‍ഡ് ചെയ്യുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police probe against black mailing case, Thrissur, News, Local-News, Crime, Criminal Case, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?