കരക്കടുപ്പിക്കുന്നതിനിടെ കൂറ്റന്‍ തിരയെത്തി തോണിയെ മറിച്ചിട്ടു; തോണിക്കടിയില്‍പെട്ട് മത്സ്യത്തൊഴിലാളിക്ക് ഗുരുതരം

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.12.2018) കരക്കടുപ്പിക്കുന്നതിനിടെ കൂറ്റന്‍ തിരയെത്തി തോണിയെ മറിച്ചിട്ടതിനെ തുടര്‍ന്ന് തോണിക്കടിയില്‍പെട്ട് മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. മീനാപ്പീസ് കടപ്പുറത്തെ വേണു (60)വിനാണ് സാരമായി പരിക്കേറ്റത്. വേണുവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേണുവിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം മീനാപ്പീസ് കടപ്പുറത്തു വെച്ചാണ് സംഭവം. ഖാദറിന്റെ ഉടമസ്ഥതയിലുള്ള 'യത്തീം മക്കള്‍' എന്ന തോണിയില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു വേണുവും സംഘവും. മീന്‍ പിടിത്തം കഴിഞ്ഞ് കരയിലേക്ക് തോണി അടുപ്പിക്കുന്നതിനിടെ കൂറ്റന്‍ തിര വന്ന് തോണിയെ മറിച്ചിടുകയായിരുന്നു. ഇതിനടിയില്‍പെട്ടാണ് വേണുവിന് പരിക്കേറ്റത്.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, fishermen, Fisherman injured in Boat accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?