കാത്തിരിപ്പുകള്‍ക്കൊടുവില്‍ നീലേശ്വരം മുനിസിപ്പല്‍ കോംപ്ലക്സിന് രൂപരേഖയായി; നിര്‍മ്മാണ പ്രവര്‍ത്തി ഉടന്‍

നീലേശ്വരം: (www.kasargodvartha.com 13.12.2018) കാത്തിരിപ്പുകള്‍ക്കൊടുവില്‍ നീലേശ്വരം മുനിസിപ്പല്‍ ഓഫീസ് സമുഛയത്തിന് രൂപരേഖ തയ്യാറായി. മെയിന്‍ ബസാറിലെ ചന്തക്ക് സമീപം കച്ചേരികടവില്‍  മൂന്നുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ ഏഴ് കോടി രൂപ ചിലവിലാണ് ഓഫീസ് സമുഛയം നിര്‍മ്മിക്കുക. ഇതിനായി നീലേശ്വരം പുഴയോരത്ത് 75 സെന്റ് സ്ഥലം നേരത്തെ ഏറ്റെടുത്തിരുന്നു. ഓഫീസ് കെട്ടിടം നിര്‍മ്മാണത്തിനുള്ള സാങ്കേതികവും ടെക്നിക്കല്‍ അനുമതിയും നേരത്തെ തന്നെ ലഭിച്ചിരുന്നു.

അഞ്ചു കോടി രൂപക്ക് മുകളിലുള്ള പ്രവര്‍ത്തി ആയതിനാല്‍ പ്രീകോളിഫിക്കേഷന്‍ ടെണ്ടര്‍ നടത്തേണ്ടതുണ്ട്. ഇതിന്റെ സാങ്കേതിക നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് കൗണ്‍സിലിന്റെ അനുമതി കൂടി വാങ്ങി ഈ മാസം അവസാനത്തോടെ ടെണ്ടര്‍ ക്ഷണിക്കും. തുടര്‍ന്ന് ഉടന്‍ കരാര്‍ ഉറപ്പിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുകയാണ് മുന്‍സിപ്പല്‍ ഭരണകൂടം ലക്ഷ്യമിടുന്നത്.

മുനിസിപ്പല്‍ ഓഫീസ് മുറികള്‍ക്ക് പുറമെ 300 ഓളം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും കൃഷിഭവനും ഈ കെട്ടിട സമുഛയത്തില്‍ പ്രവര്‍ത്തിക്കും. ഇവയ്ക്ക് പുറമെ റഫറന്‍സ് ലൈബ്രറി വായനശാല, സാംസ്‌ക്കാരിക നിലയം എന്നിവ കൂടി ലക്ഷ്യമിടുന്നുണ്ട്. പൂര്‍ണ്ണമായും ആധുനീകവത്ക്കരിച്ചതും പൊതുജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ ഓഫീസ് സമുഛയം യാഥാര്‍ത്ഥ്യമാക്കുകയെന്നും ഇതിന്റെ പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ പ്രൊ. കെ പി ജയരാജന്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Municipality, Outline ready for Neeleshwaram Municipal complex
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?