ശരിയായ വികസനത്തിന് ശാസ്ത്രാവബോധം അനിവാര്യം: വിദ്യാഭ്യാസ മന്ത്രി
ആലപ്പുഴ: (www.kvartha.com 08.12.2018) രാജ്യത്തിന്റെ വികസനം ശരിയായ ദിശയിലാകുന്നതിന് ശാസ്ത്രാവബോധമുള്ള തലമുറ വളര്‍ന്നുവരേണ്ടത് അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് . 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി (എസ്.ഐ.ഇ.ടി.) സ്റ്റാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശാസ്ത്ര പോഷണ പദ്ധതികള്‍ നടപ്പാക്കുന്ന ഏറ്റവും മികച്ച സ്ഥാപനമാണ് എസ്.ഐ.ഇ.ടി. എന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രവര്‍ത്തനത്തിന് എന്‍.സി.ആര്‍.ടി.യുടെ മൂന്ന് ദേശീയ അവാര്‍ഡുകള്‍ ഇക്കുറി എസ്.ഐ.ഇ.ടി.ക്ക് ലഭിച്ചത് ഇതുമൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ബി.അബുരാജ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, എസ്.ഐ.ഇ.ടി. സ്‌റ്റേറ്റ് കണ്‍സള്‍ട്ടന്റ് കെ.പി.കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. എസ് ഐ.ഇ.ടി. തയ്യാറാക്കിയ വിവിധ ഡിജിറ്റല്‍ കണ്ടന്റുകളുടെ നിരയാണ് സ്റ്റാളിന്റെ പ്രത്യേകത. നവോത്ഥാന നായകന്‍മാരേയും സാഹിത്യകാരന്മാരെയും പറ്റിയുമുള്ള വീഡിയോകള്‍ കാണാന്‍ നിരവധി ആളുകളാണ് സ്റ്റാള്‍ സന്ദര്‍ശിക്കുന്നത്.

Keywords: State institute of educational technology hall inaugurated, Alappuzha, Education, Technology, Inauguration, Minister, State School Fest, Kerala.
Powered by Info News For You

Comments
Post a Comment