കുവൈത്തില്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി നിശ്ചയിച്ച് നീതിന്യായ മന്ത്രാലയം, കുട്ടികളെ ഉപയോഗിച്ച് പരസ്യം ചെയ്യുന്നവര്‍ക്കെതിരെയും നടപടി

കുവൈത്ത് സിറ്റി:(www.kvartha.com 13/12/2018) കുവൈത്തില്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി നിശ്ചയിച്ച് നീതിന്യായ മന്ത്രാലയം. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 13 ആണെന്ന് നീതിന്യായ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. കുട്ടികളെ വാണിജ്യ സംബന്ധമായ പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ടെന്നും ഇവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും അറ്റോണി ജനറല്‍ ദറാര്‍ അല്‍ അസൂസി മുന്നറിയിപ്പ് നല്‍കി.

പോസിറ്റിവ് സന്ദേശങ്ങള്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കല്ലാതെ കുട്ടികളെ ഉപയോഗപ്പെടുത്താന്‍ പാടില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ സംബന്ധിയായവ എന്നിവയാണ് പോസിറ്റിവ് പരസ്യങ്ങളുടെ ഗണത്തില്‍പെടുന്നത്. മനസ്സില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നവയാണ് ഇത്തരം പരസ്യങ്ങള്‍. കുട്ടികളുടെ സ്വകാര്യതയിലേക്കോ വ്യക്തിജീവിതത്തിലേക്കോ ഉള്ള കടന്നുകയറ്റമായി കണക്കാക്കാവുന്ന ഒന്നുംതന്നെ പരസ്യപ്പെടുത്തല്‍ അനുവദനീയമല്ല.

 News, Kuwait, Gulf, Social Network, Kuwait warns social media not for kids; screen time impacts children’s brains

സാമ്പത്തിക നേട്ടത്തിനായി കുട്ടികളെ ഉപയോഗപ്പെടുത്തുന്നതും വലിയ കുറ്റമാണെന്ന് അറ്റോണി ജനറല്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ ആയുധം ഉപയോഗിക്കുന്ന പരസ്യം പാടില്ല. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചുള്ളതോ നഗ്‌നമായതോ ആയ രൂപത്തില്‍ കുട്ടികളെ പരസ്യത്തില്‍ പ്രദര്‍ശിപ്പിക്കരുത്. അശ്ലീലമോ കുട്ടികളുടെ പ്രായത്തിന് ചേരാത്തതോ ആയ സംഭാഷണങ്ങളോ പദപ്രയോഗങ്ങളോ പരസ്യ വിഡിയോകളില്‍ ഉണ്ടാവാന്‍ പാടില്ല. അവരുടെ മാനസികവും ചിന്താപരവും മതപരവുമായ വ്യക്തിത്വം സംരക്ഷിക്കപ്പെടണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kuwait, Gulf, Social Network, Kuwait warns social media not for kids; screen time impacts children’s brains 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?