തെലങ്കാന: ചോദ്യം ചെയ്യാനാകാത്ത നേതാവായി ചന്ദ്രശേഖര്‍ റാവു ; എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കവച്ചുവെയ്ക്കുന്ന പ്രകടനവുമായി ടിആര്‍എസ് അധികാരത്തിലേക്ക്

ഹൈദരാബാദ്: (www.kvartha.com 11.12.2018) എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കവച്ചുവെയ്ക്കുന്ന പ്രകടനവുമായി തെലങ്കാനയില്‍ ടിആര്‍എസ് അധികാരത്തിലേക്ക്. കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് 84 സീറ്റുകളില്‍ മുന്നിലാണ്. വടക്കന്‍ തെലങ്കാന, തെക്കന്‍ തെലങ്കാന, ഹൈദരാബാദ് മേഖല ഉള്‍പ്പെടെ എല്ലാ മേഖലകളിലും വ്യക്തമായ മുന്‍തൂക്കത്തോടെയാണ് ടി.ആര്‍.എസിന്റെ മുന്നേറ്റം.

ടി.ആര്‍.എസ് പ്രവര്‍ത്തകര്‍ തെലങ്കാനയില്‍ ആഘോഷം തുടങ്ങി. അതേസമയം കോണ്‍ഗ്രസ് 26 സീറ്റുകളിലും എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകളിലും മുന്നിലാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദക്ഷിണേന്ത്യയുടെ മനസ്സറിയാന്‍ ഇറങ്ങിയ ബി.ജെ.പി സാന്നിധ്യം വെറും രണ്ട് സീറ്റില്‍ ഒതുങ്ങി.

Telangana elections 2018: KCR’s TRS set for a sweep; 10 things to know, Hyderabad, News, Politics, Election, Trending, BJP, Congress, National.

ഗജ്വലില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും സിര്‍സിലയില്‍ മകന്‍ കെ.ടി.രാമറാവുവും സിദ്ദിപ്പേട്ടില്‍ ടി.ഹരീഷ് റാവുവും ലീഡ് ചെയ്യുന്നു. അമ്പര്‍പേട്ടില്‍ ബി.ജെ.പി. നോതാവ് കെ. കൃഷ്ണ റെഡ്ഡി ലീഡ് ചെയ്യുമ്പോള്‍ ചന്ദ്രയാങ്കുട്ടയില്‍ കെ. ലക്ഷ്മണ്‍ പിന്നിലാണ്. എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി അക്ബറുദ്ദീന്‍ ഒവൈസിയും ഹുസൂര്‍നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.ഉത്തംകുമാര്‍ റെഡ്ഡി മുന്നിലാണ്.

ബിജെപിയുടെ കൂടെയായിരുന്ന ചന്ദ്രബാബുനായിഡുവിന്റെ തെലുഗു ദേശവും തെലങ്കാന പ്രക്ഷോഭത്തില്‍ കെ.സി.ആറിനൊപ്പമായിരുന്ന കോതാണ്ഡരാമന്റെ തെലങ്കാന ജന സമിതിയും സി.പി.ഐയും ചേര്‍ന്ന ' മഹാകുടാമി ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുന്നണിയാണ് ഈ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസിനെതിരെ രംഗത്തിറക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Telangana elections 2018: KCR’s TRS set for a sweep; 10 things to know, Hyderabad, News, Politics, Election, Trending, BJP, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?