ആകാശത്ത് അപൂര്‍വ വെളിച്ചം; ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞ് സോഷ്യല്‍ മീഡിയ; ഉത്തരം കിട്ടാതെ ആകാംക്ഷാഭരിതരായി ജനം

ന്യൂയോര്‍ക്ക്: (www.kvartha.com 21.12.2018) കാലിഫോര്‍ണിയയിലെ ബേയ് ഏരിയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ അപൂര്‍വ്വ വെളിച്ചത്തിന്റെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞ് സാമൂഹിക മാധ്യമങ്ങള്‍. കയറില്‍ ഊരാക്കുടുക്കിട്ട പോലെയുള്ള ആകൃതിയില്‍ ദൃശ്യമായ അപൂര്‍വ്വ പ്രകാശത്തെ ചൊല്ലിയുള്ള ചോദ്യങ്ങളും സംശയങ്ങളുമാണ് എവിടെയും ഉയരുന്നത്.

കരിമരുന്ന് പ്രയോഗമാണെന്നാണ് ചിലരുടെ വാദം. എന്നാല്‍ അത്യാധുനിക റോക്കറ്റ് പോലെയുണ്ടെന്ന് ചിലര്‍ . അതേസമയം ആകാശത്ത് അപൂര്‍വമായി പ്രത്യക്ഷപ്പെട്ട ഈ വെളിച്ചത്തെ തുടര്‍ന്ന് സാന്റ് ബാര്‍ബറയില്‍ നിന്ന് വിക്ഷേപിക്കേണ്ടിയിരുന്ന ഉപഗ്രഹ വിക്ഷേപണം മാറ്റിവെച്ചതായി കാലിഫോണര്‍ണിയന്‍ പത്രമായ സാക്രമെന്റോ ബീ റിപ്പോര്‍ട്ട് ചെയ്തു.

Twitter Filled With Pics, Videos Of Strange Light Seen Over California, New York, News, Social Network, Lifestyle & Fashion, Satelite, Media, Report, World

സംഭവത്തിന്റെ ചിത്രങ്ങള്‍ ട്വറ്ററില്‍ പ്രചരിച്ചതോടെ കാലാവസ്ഥ നിരീക്ഷകരും ശാസ്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്. അതൊരു ഉല്‍ക്ക വര്‍ഷമായിരിക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് കാലിഫോര്‍ണിയ കാലവസ്ഥ നിരീക്ഷണ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ നൂറ് ശതമാനം അത് ശരിയാകണമെന്നില്ലെന്നും അവര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Twitter Filled With Pics, Videos Of Strange Light Seen Over California, New York, News, Social Network, Lifestyle & Fashion, Satelite, Media, Report, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?