ദുബൈയില്‍ സി.എം ഉസ്താദ് അനുസ്മരണം: പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദുബൈ (www.evisionnews.co): ഉത്തര കേരളത്തിന്റെ ഇസ്ലാമിക വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ശില്‍പിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന പ്രമുഖ പണ്ഡിതന്‍ ഖാസി സി.എം അബ്ദുള്ള മൗലവി അനുസ്മരണം പ്രാര്‍ത്ഥനാ സംഗമം 28ന് ഏഴുമണിക്ക് ദുബൈ ദേരാ ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിക്കുന്നു. എം.ഐ.സി ദുബൈ സോണല്‍ കമ്മിറ്റി, ഇമാദ് യു.എ.ഇ കമ്മിറ്റിയും ദുബൈ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രവാസ മേഖലയിലെ പ്രമുഖ പണ്ഡിതന്മാരും വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്നു. ഇസ്മായില്‍ ഹുദവി, അബ്ദുല്‍ ഖാദര്‍ അസ്അദി, യൂസഫ് ഹുദവി മുക്കൂട് അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.
റഷീദ് ഹാജി കല്ലിങ്കാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ പരിപാടിയുടെ വിജയത്തിനായുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കി. അബ്ബാസ് കളനാട്, സിദ്ദിഖ് കനിയടുക്കം, അസീസ് മുസ്ലിയാര്‍ തൃക്കരിപ്പൂര്‍, എം.ബി.എ ഖാദര്‍ ചന്തേര, ഫാസില്‍ മെട്ടമ്മല്‍, മന്‍സൂര്‍ ഹുദവി കളനാട്, റഷീദ് ഹുദവി തൊട്ടിയില്‍, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, മന്‍സൂര്‍ ഹുദവി പൂച്ചക്കാട്, മന്‍സൂര്‍ ഹുദവി ബദിയടുക്ക, സുബൈര്‍ മാങ്ങാട്, ഇല്യാസ് കട്ടക്കാല്‍, അസീസ് ബള്ളൂര്‍, മുഹമ്മദ് ഉളുവാര്‍, അന്താസ് ചെമ്മനാട് പങ്കെടുത്തു. പരിപാടിയുടെ പോസ്റ്റര്‍ റഷീദ് ഹാജി കല്ലിങ്കാല്‍ അബ്ബാസ് കളനാടിന് നല്‍കി പ്രകാശനം ചെയ്തു. അസീസ് കമാലിയ സ്വാഗതവും താഹിര്‍ മുഗു നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment