രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടി ആര്‍ എസ്, മിസോറാമില്‍ എം എന്‍ എഫ്; ഹിന്ദി ഹൃദയഭൂമിയില്‍ ബി ജെ പി തകര്‍ന്ന് തരിപ്പണമായി
ന്യൂഡല്‍ഹി: (www.kvartha.com 11.12.2018) 2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ പലയിടങ്ങളിലും കോണ്‍ഗ്രസിന് അനുകൂലമായ തരംഗം. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടി.ആര്‍.എസും മിസോറാമില്‍ എം.എന്‍.എഫുമാണ് മുന്നില്‍ നില്‍ക്കുന്നത്. പലയിടങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മികച്ച വിജയം അനിവാര്യമാണ്. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ മുന്നണിയില്‍ അണിനിരന്ന കക്ഷികളുടെ വിശ്വാസം നേടാന്‍ അത് കൂടിയേ തീരൂ. കോണ്‍ഗ്രസില്‍ വിശ്വാസമില്ലാതെ സമാജ്‌വാദി, ബി.എസ്.പി കക്ഷികള്‍ പ്രതിപക്ഷ കൂട്ടായ്മയില്‍ ചേരാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
അതേസമയം, കഴിഞ്ഞ നാലു വര്‍ഷവും തെരഞ്ഞെടുപ്പ് ജയങ്ങള്‍ സ്വന്തമാക്കിയ നരേന്ദ്രമോഡി - അമിത് ഷാ കൂട്ടുകെട്ടിന് പരീക്ഷണ ദിവസം കൂടിയാണിന്ന്. മധ്യപ്രദേശും ഛത്തീസ്ഗഡും കൈവിട്ടാല്‍ ഇരുവര്‍ക്കും അത് വലിയ ക്ഷീണമാകും.
മധ്യപ്രദേശില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്റെയും ഛത്തീസ്ഗഡില്‍ രമണ്‍ സിംഗിന്റെയും ജനപ്രീതിയില്‍ നാലാം തവണയും ബി.ജെ.പിക്ക് ജയം സുനിശ്ചിതമെന്ന് കരുതിയിടത്താണ് വോട്ടെടുപ്പിലേക്ക് അടുത്തപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത്. കര്‍ഷക സമരങ്ങളും ഭരണവിരുദ്ധ തരംഗവും മുതലാക്കി കോണ്‍ഗ്രസ് നല്ല മുന്നേറ്റം നടത്തിയെന്നാണ് സൂചന. ഭരണത്തുടര്‍ച്ചയുണ്ടായാലും ഭൂരിപക്ഷം കുറയുമെന്ന കാര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കു പോലും സംശയമില്ല.
ആകെ സീറ്റ്: 230 (കേവല ഭൂരിപക്ഷം:116)
2013: ബി.ജെ.പി:165, കോണ്‍ഗ്രസ്: 58, ബി.എസ്.പി 3
അതേസമയം അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ആരെയും തുണയ്ക്കാത്ത രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രതീക്ഷയിലാണ്. മുഖ്യമന്ത്രിക്കസേരയില്‍ അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരില്‍ ഊന്നിയുള്ള ചര്‍ച്ചകളും സജീവമായി. എന്നാല്‍ ഭരണവിരുദ്ധ വികാരം അതിജീവിച്ച് വസുന്ധര രാജെ അധികാരം നിലനിറുത്തുമെന്ന് ബി.ജെ.പി വിശ്വസിക്കുന്നു.
ആകെ സീറ്റ്: 200 (പോളിംഗ് നടന്നത് 199) കേവല ഭൂരിപക്ഷം: 100
2013: ബി.ജെ.പി: 163, കോണ്‍ഗ്രസ്: 21
തെലങ്കാനയില്‍ അധികാരത്തുടര്‍ച്ച ഉറപ്പിച്ച് ഒരു വര്‍ഷം നേരത്തേ മന്ത്രിസഭ പിരിച്ചുവിട്ട ചന്ദ്രശേഖര റാവുവിന് കോണ്‍ഗ്രസും ടി.ഡി.പിയും ചേര്‍ന്ന പ്രജാകൂട്ടമി കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. എങ്കിലും അസദുദ്ദീന്‍ ഓവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ സഹായത്തോടെ റാവു ഭരണം നിലനിറുത്തുമെന്നാണ് സൂചന.
തെലുങ്കാന: ആകെ സീറ്റ് 119 (കേവല ഭൂരിപക്ഷം: 60)
2014: ടി.ആര്‍.എസ്: 63, കോണ്‍: 21, ടി.ഡി.പി: 15, ബി.ജെ.പി:5
മിസോറമില്‍ മിസോ നാഷണല്‍ ഫ്രണ്ട്, 2008 മുതല്‍ ഭരിക്കുന്ന ലാല്‍ത്തന്‍വ്‌ലയെ താഴെയിറക്കി കോണ്‍ഗ്രസിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അവശേഷിക്കുന്ന ഭരണവും ഇല്ലാതാക്കുമെന്നും എക്‌സിറ്റ് ഫലങ്ങള്‍ പറയുന്നു.
ആകെ സീറ്റ്: 40 കേവല ഭൂരിപക്ഷം: 21
2013: കോണ്‍: 34, എം.എന്‍.എഫ്: 5
ഛത്തീസ്ഗഡ്
ആകെ സീറ്റ് 90 (കേവലഭൂരിപക്ഷം: 46)
2013ല്‍ ബി.ജെ.പി: 49, കോണ്‍ഗ്രസ്: 39
2014 ലോക്‌സഭയില്‍
ബി.ജെ.പി
മധ്യപ്രദേശ്: 27
രാജസ്ഥാന്‍: 25
ഛത്തീസ്ഗഡ്: 10
തെലുങ്കാന: 1
മിസോറം: 0
കോണ്‍ഗ്രസ്
മധ്യപ്രദേശ്: 2
രാജസ്ഥാന്‍: 0
ഛത്തീസ്ഗഡ്: 1
തെലങ്കാന: 2
മിസോറം: 1
Keywords: Rajasthan, Telangana, Chhattisgarh, Mizoram, MP election results 2018: Live updates, New Delhi, News, Election, Result, Trending, Congress, BJP, National.

Powered by Info News For You

Comments
Post a Comment