റണ്‍വേയില്‍ കുറുക്കന്‍; വിമാനത്താവള അതോറിറ്റി ഡയറക്ടര്‍മാരായ യൂസഫലിയും ഖാദര്‍ തെരുവത്തും എത്തിയ വിമാനം ലാന്‍ഡിംഗിനിടെ ഉയര്‍ന്നുപൊങ്ങി

കണ്ണൂര്‍: (www.kvartha.com 09.12.2018) കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന്റെ ആഹ്ലാദത്തിനിടയിലും റണ്‍വേയില്‍ കുറുക്കന്‍ പ്രത്യക്ഷപ്പെട്ടത് ഒരു പോലെ ആശങ്കയും ചിരിയും പരത്തി. ലാന്‍ഡിംഗിനൊരുങ്ങിയ വിമാനം കുറുക്കനെ കണ്ട് വീണ്ടും ഉയര്‍ന്നുപൊങ്ങി. വിമാനത്താവള ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍മാരായ പ്രമുഖ വ്യവസായി എം എ യൂസഫലിയും കാസര്‍കോട് സ്വദേശിയും ഗള്‍ഫ് വ്യവസായിയുമായ ഖാദര്‍ തെരുവത്തും എത്തിയ പ്രത്യേക വിമാനമാണ് റണ്‍വേയില്‍ കുറുക്കനെ കണ്ടതിനാല്‍ ഇറങ്ങാനാവാതെ അല്‍പനേരം ഉയര്‍ന്നുപറന്നത്.

രാവിലെ 8.55 ഓടെയായിരുന്നു ഇത്. യൂസഫലിക്കും ഖാദര്‍ തെരുവത്തിനും പുറമെ രണ്ട് പൈലറ്റുമാര്‍ മാത്രമേ വിമാനത്തില്‍ ഉണ്ടായിരുന്നുള്ളു. വിമാനം നിലം തൊടാന്‍ ഒരുങ്ങിയപ്പോഴാണ് റണ്‍വേയിലൂടെ കുറുക്കന്‍ ഓടുന്നത് കണ്ടത്. ഉടന്‍ തന്നെ പൈലറ്റ് വിമാനത്തെ ഉയര്‍ത്തുകയായിരുന്നു. അല്‍പം കഴിഞ്ഞാണ് ലാന്‍ഡ് ചെയ്തത്.

Kerala, Kannur, Kannur Airport, News, Flight, M.A.Yusafali, Fox in runway at Kannur airport


Keywords: Kerala, Kannur, Kannur Airport, News, Flight, M.A.Yusafali, Fox in runway at Kannur airport 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?