അയ്യപ്പജ്യോതിയെ പിന്തുണച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: (www.kvartha.com 26.12.2018) യുവതികള്‍ തല്‍ക്കാലം ശബരിമലയിലേക്കെത്തരുതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാടില്‍ അപാകതയില്ലെന്നും കാനം പ്രതികരിച്ചു.

വിധി നടപ്പാക്കാന്‍ പറ്റിയ സാഹചര്യമല്ലെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. യുവതികളെ പ്രവേശിപ്പിക്കുന്നത് സര്‍ക്കാരിന്റെ അജണ്ടയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. വിധി നടപ്പാക്കാന്‍ ഭരണഘടനാപരമായ ബാധ്യതയുണ്ട്.

Women entry at Sabarimala is not govt's agenda, says Kanam Rajendran, Thiruvananthapuram, News, Religion, Sabarimala Temple, Politics, CPI(M), Pinarayi vijayan, Trending, Kerala

100 ശതമാനം വിജയിക്കണമെന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ശബരിമല കര്‍മസമിതിയുടെ അയ്യപ്പജ്യോതി ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാം. അതിനെ എതിര്‍ക്കേണ്ടതില്ലെന്നും കാനം വ്യക്തമാക്കി.

ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മണ്ഡലകാലം കഴിയുന്നത് വരെ യുവതികള്‍ ദര്‍ശനത്തിന് എത്തരുതെന്നായിരുന്നു പദ്മകുമാറിന്റെ പ്രസ്താവന. ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ അപകടസാധ്യതയുണ്ട്. മണ്ഡല മകരവിളക്കിന് ശേഷം യുവതികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. 

ഭക്തി പരിശോധിക്കാന്‍ എന്തെങ്കിലും മാര്‍ഗങ്ങളില്ലാത്തതിനാല്‍ വരുന്ന യുവതികള്‍ ഭക്തകളാണോ അല്ലയോ എന്നറിയാന്‍ മാര്‍ഗമില്ല. നിലവില്‍ തുടര്‍ച്ചയായി യുവതികള്‍ വരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കരുതുന്നത്. ഇവര്‍ വരുന്നത് മനപ്പൂര്‍വമായി പ്രശ്നങ്ങളുണ്ടാക്കാനാണോ എന്ന് സംശയമുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Women entry at Sabarimala is not govt's agenda, says Kanam Rajendran, Thiruvananthapuram, News, Religion, Sabarimala Temple, Politics, CPI(M), Pinarayi vijayan, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?