പെരഡാലയില്‍ വീട് തകര്‍ന്നു: വന്‍ ദുരന്തം ഒഴിവായി

കാസര്‍കോട് (www.evisionnews.co): ഭാഗികമായി ഓടുമേഞ്ഞ വീട് നിലംപൊത്തി. വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബദിയടുക്ക പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ പെരഡാല പുഴക്കര ഹൗസില്‍ മമ്മൂഞ്ഞിയുടെ മകന്‍ അസൈനാറിന്റെ വീടാണ് പൊടുന്നതെ തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുട്ടികളും സ്ത്രീകളുമടക്കം അടുക്കഭാഗത്തായിരുന്നു. മേല്‍ക്കൂര തകരുന്ന ശബ്ദംകേട്ട് ഉള്ളിലുണ്ടായിരുന്നവര്‍ പുറത്തേക്കോടിയതിനാല്‍ വന്‍ അപകടം ഒഴിവായി. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് പഞ്ചായത്ത് റവന്യൂ അധികൃതരെ അറിയിച്ചിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?