അമിത് ഷായുടെ രഥം ബംഗാളില്‍ ഓടിക്കില്ല; രഥയാത്രയ്ക്ക് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മമത ഡിവിഷന്‍ ബെഞ്ചില്‍

കൊല്‍ക്കത്ത: (www.kvartha.com 20.12.2018) ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ രഥം ബംഗാളില്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. രഥയാത്രയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മമത സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ചീഫ് ജസ്റ്റീസ് ദേബാശിഷ് കര്‍ ഗുപ്ത അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ച കേസ് പരിഗണിക്കും.
Amitshah, Kolkata, News, National, Court, BJP, Mamata Banerjee, BJP ‘Rath Yatra’ in West Bengal: TMC Approaches Chief Justice's Division Bench to Challenge Calcutta HC Order, Hearing to Take Place Tomorrow

ബംഗാളില്‍ മൂന്ന് രഥയാത്രകള്‍ നടത്തുന്നതിനാണ് കല്‍ക്കട്ട ഹൈക്കോടതി ബിജെപിക്ക് അനുമതി നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് അമിത് ഷായുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തുന്നത്. എന്നാല്‍ വര്‍ഗീയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ രഥയാത്രയ്ക്കു അനുമതി നിഷേധിക്കുകയായിരുന്നു. ഡിസംബര്‍ ഏഴിന് കൂച്ച്ബഹാര്‍ ജില്ലയില്‍ നിന്നാണ് രഥയാത്ര ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളായി സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയായിരുന്നു യാത്ര കടന്നുപോകേണ്ടിയിരുന്നത്.

രണ്ടാം തവണയും സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് ബിജെപി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റീസ് തപാബ്രാത ചക്രബര്‍ത്തി യാത്രയ്ക്കു അനുമതി നല്‍കുകയും ചെയ്തു. സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളായി രഥയാത്ര നടത്തുന്നതിനാണ് അനുമതി നല്‍കിയത്. ക്രമസമാധാനനില തകര്‍ക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മമത ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Amitshah, Kolkata, News, National, Court, BJP, Mamata Banerjee, BJP ‘Rath Yatra’ in West Bengal: TMC Approaches Chief Justice's Division Bench to Challenge Calcutta HC Order, Hearing to Take Place Tomorrow 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?