പണം നല്‍കിയില്ല; ഇരുപതുകാരന്‍ മാതാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ബംഗലൂരു: (www.kvartha.com 10-12-2018) പണം നല്‍കാത്തതിന് ഇരുപതുകാരന്‍ സ്വന്തം മാതാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സംഭവ ദിവസം അമ്മയും മകനും തമ്മില്‍ വാക്കേറ്റമുണ്ടായി. മകന്‍ പണം ആവശ്യപ്പെട്ടുവെങ്കിലും അമ്മ നല്‍കാന്‍ തയ്യാറായില്ല. മകന്റെ മദ്യപാനത്തേയും അമ്മ ചോദ്യം ചെയ്തു.

National, Bengaluru, Crime

ഇതോടെ മകന്‍ സമീപത്തുണ്ടായിരുന്ന പെട്രോള്‍ അമ്മയുടെ ദേഹത്തേയ്‌ക്കൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭര്‍ത്താവെത്തിയാണ് പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും കൈകളിലും മാറിലും പൊള്ളലേറ്റിട്ടുണ്ട്. സദാശിവനഗറിലാണ് സംഭവം നടന്നത്.

അമ്മയെ തീകൊളുത്തിയ ശേഷം ഓടി രക്ഷപ്പെട്ട മകന്‍ ഒളിവിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: 20-year-old man, allegedly, tried to set ablaze his mother after the latter refused to give him money.

Keywords: National, Bengaluru, Crime



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?