വ്യഭിചാരത്തിന് അറസ്റ്റിലായ കാമുകിക്ക് ഭാര്യയുടെ തിരിച്ചറിയല്‍രേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ സംഘടിപ്പിച്ചുകൊടുത്തു; യുവാവ് അറസ്റ്റില്‍

പെരുമ്പാവൂര്‍: (www.kvartha.com 24.12.2018) വ്യഭിചാരത്തിന് അറസ്റ്റിലായ കാമുകിക്ക് ഭാര്യയുടെ തിരിച്ചറിയല്‍രേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ സംഘടിപ്പിച്ചുകൊടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഭാര്യയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് കാമുകിക്ക് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ സംഘടിപ്പിച്ചു നല്‍കി ഗള്‍ഫിലേക്ക് അയച്ച ആയവന തോട്ടഞ്ചേരി ഉഴുന്നുങ്കല്‍ എല്‍ദോസ് (42) ആണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ; എല്‍ദോസ് മുന്‍പു ഗള്‍ഫില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടെ ബ്യൂട്ടീഷ്യനായി ജോലി ചെയ്തിരുന്ന വെറ്റിലപ്പാറ സ്വദേശിനിയുമായി അടുപ്പത്തിലായി.

Youth arrested immoral activities, Perumbavoor, News, Passport, Arrested, Crime, Criminal Case, Complaint, Local-News, Kerala

ഇതിനിടെ യുവതി വ്യഭിചാരക്കുറ്റത്തിന് ഗള്‍ഫില്‍ അറസ്റ്റിലായി. പാസ്‌പോര്‍ട്ട് പിടിച്ചുവച്ച് അധികൃതര്‍ യുവതിയെ നാട്ടിലേക്ക് മടക്കിയയച്ചു. പിന്നീട് എല്‍ദോസിന്റെ സഹായത്തോടെ രേഖകള്‍ സംഘടിപ്പിക്കാന്‍ യുവതി നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി എല്‍ദോസും യുവതിയും നോര്‍ത്ത് ഏഴിപ്രത്ത് വീട് വാടകയ്‌ക്കെടുത്ത് ഒരുമിച്ച് ജീവിച്ചു. എല്‍ദോസിന്റെ ഭാര്യയുടെ പേരില്‍ യുവതി ഡ്രൈവിങ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ സംഘടിപ്പിച്ചു.

2014ല്‍ യുവതി ഈ രേഖകള്‍ ഉപയോഗിച്ച് ഗള്‍ഫിലേക്കു കടന്നു. ഇടക്കാലത്ത് യുവതി എല്‍ദോസുമായി പിണങ്ങി. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം എല്‍ദോസിന്റെ ഭാര്യ അറിഞ്ഞു. തന്റെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് എല്‍ദോസിനെ അറസ്റ്റ് ചെയ്തു.

വ്യാജ പാസ്‌പോര്‍ട് നിര്‍മിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന എന്നിവയ്ക്കാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയായ യുവതി ഗള്‍ഫിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth arrested immoral activities, Perumbavoor, News, Passport, Arrested, Crime, Criminal Case, Complaint, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?