ഡോ. കെ എം സുരേശന് അന്താരാഷ്ട്രാ ബഹുമതി

തിരുവനന്തപുരം: (www.kvartha.com 20.12.2018) ഭാരതസര്‍ക്കാരിന്റെ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഐസര്‍ തിരുവനന്തപുരത്തിലെ ശാസ്ത്രജ്ഞനായ ഡോ. കാന എം സുരേശന് അന്താരാഷ്ട്രാ ബഹുമതി. രസതന്ത്രമേഖലയിലെ മികച്ച പ്രസിദ്ധീകരണമായ Angewandte Chemie എന്ന ജേര്‍ണലില്‍ പത്തുവര്‍ഷത്തിനകം പത്തുമികച്ച ശാസ്ത്ര ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് ബഹുമതി. ഈ ബഹുമതി ലഭിച്ച നാല് ഇന്ത്യക്കാരിലൊരാളാണ് സുരേശന്‍.
Kerala, Award, News, Doctor, International Award, International award for Dr. KM Sureshan.

സുരേശന്റെ പ്രൊഫൈലും അഭിമുഖവും Angewandte Chemie ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. ഈ മാസികയില്‍ തങ്ങളുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചുവരിക എന്നത് തന്നെ വലിയ സംഭമാണ്. എന്നാല്‍ വെറും ഏഴ് വര്‍ഷം കൊണ്ടാണ് സുരേശന്റെ പത്ത് ഗവേഷണ ഫലങ്ങള്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്.

അദ്ദേഹത്തിന്റെ ആറ് കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റും ലഭിച്ചിട്ടുണ്ട്. പയ്യന്നൂരിനടുത്തെ എരമം സ്വദേശിയാണ് സുരേശന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Award, News, Doctor, International Award, International award for Dr. KM Sureshan.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?