ഇമ്രാന്‍ ഖാന്‍ പാക് ആര്‍മിയുടെ പ്രതിപുരുഷന്‍; ഇന്ത്യാ പാക് ചര്‍ച്ചയ്ക്ക് അനുയോജ്യമായ സമയമെന്ന് മെഹ്ബൂബ മുഫ്തി

ന്യൂഡല്‍ഹി: (www.kvartha.com 18-12-2018) ഇന്ത്യ പാക് ചര്‍ച്ചയ്ക്ക് ഇത് അനുയോജ്യമായ സമയമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പാക് ആര്‍മിയുടെ പ്രതിപുരുഷന്‍ ഇമ്രാന്‍ ഖാനാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ അധികാരത്തിലുള്ളത്. നിന്നുപോയ ഇന്ത്യ പാക് ചര്‍ച്ചയ്ക്ക് ഇത് തന്നെയാണ് ഉത്തമസമയമെന്നും മെഹ്ബൂബ പറഞ്ഞു. ആജ് തക് ചാനലിന്റെ 'അജണ്ട ആജ് തക്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മെഹ്ബൂബ.

ഇപ്പോള്‍ മുന്‍ കൈയെടുത്ത് ഇരുപക്ഷവും ചര്‍ച്ച നടത്തിയാല്‍ അത് കൂടുതല്‍ പ്രയോജനകരമാകുമെന്നും അവര്‍ പറഞ്ഞു.

National, Jammu Kashmir, Mehbooba Mufti

ഇമ്രാന്‍ ഖാന്‍ പാക് സൈന്യത്തിന്റെ പ്രതിനിധിയാണെങ്കില്‍ ചര്‍ച്ചയ്ക്ക് ഇതാണ് നല്ല സമയം. ചര്‍ച്ചയ്ക്ക് അദ്ദേഹം തയ്യാറായാല്‍, അവസരങ്ങള്‍ സൃഷ്ടിച്ചാല്‍ സൈന്യവും അദ്ദേഹം പറയുന്നിടത്ത് നില്‍ക്കും. മെഹ്ബൂബ പറഞ്ഞു.

പര്‍വേശ് മുഷറഫ് പാക്കിസ്ഥാന്‍ പ്രസിഡന്റായിരുന്ന സമയത്ത് അതിര്‍ത്തിയില്‍ വെടിനിര്‍ത്തലുണ്ടായി, മുസാഫറാബാദ് വഴി ബസ് റൂട്ട് നിലവില്‍ വന്നു. ഇപ്പോള്‍ ചര്‍ച്ച നടത്തിയാല്‍ അതിന് പ്രയോജനമുണ്ടാകും. എന്തിനാണ് നമ്മള്‍ ചര്‍ച്ചയില്‍ നിന്നും പിന്നോട്ട് പോകുന്നതെന്നും മെഹ്ബൂബ മുഫ്തി ചോദിച്ചു.

ജമ്മുകശ്മീര്‍ വിഷയത്തില്‍ നല്ല തീരുമാനമെടുക്കുന്ന ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പവും തന്റെ പാര്‍ട്ടി കൈകോര്‍ക്കുമെന്നും മെഹ്ബൂബ പറഞ്ഞു. ബിജെപിയുമായി ഞങ്ങള്‍ക്ക് കൈകോര്‍ക്കാമെങ്കില്‍ ഏതൊരു പാര്‍ട്ടിയുമായും ഞങ്ങള്‍ യോജിച്ചുപോകും. അത് പക്ഷേ ജമ്മു കശ്മീരിന്റെ നന്മയ്ക്കായി ആയിരിക്കണമെന്നും അവര്‍ പറഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: Former Jammu and Kashmir chief minister Mehbooba Mufti said on Monday that it was the "best time" for India to hold talks with Pakistan as the neighbouring country's new Prime Minister, Imran Khan, is being touted as a "proxy" their army.

Keywords: National, Jammu Kashmir, Mehbooba Mufti


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?