ടെലിവിഷന്‍ വാര്‍ത്താ ചാനല്‍ അവതാരക നാലാംനിലയിലെ ഫ് ളാറ്റില്‍ നിന്നും വീണുമരിച്ചനിലയില്‍
നോയിഡ: (www.kvartha.com 15.12.2018) ടെലിവിഷന്‍ വാര്‍ത്താ ചാനല്‍ അവതാരകയെ നാലാം നിലയിലെ ഫ് ളാറ്റില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. സീ രാജസ്ഥാന്‍ ചാനലിലെ വാര്‍ത്താ അവതാരകയായ രാധിക കൗശിക് ആണ് നോയിഡയില്‍ നാലാം നിലയിലെ ഫ് ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് രാധികയ്‌ക്കൊപ്പം സഹപ്രവര്‍ത്തകനും ഉണ്ടായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായാണ് സൂചന.
ഫ് ളാറ്റില്‍ നിന്ന് മദ്യകുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവദിവസം ഫ് ളാറ്റില്‍ പാര്‍ട്ടി നടന്നിരുന്നതായും പോലീസ് പറയുന്നു. പാര്‍ട്ടിക്ക് ശേഷം മദ്യലഹരിയില്‍ അവതാരക താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെക്യൂരിറ്റി ജീവനക്കാരനാണ് അപകട വിവരം പോലീസിനെ അറിയിച്ചത്.
അതേസമയം അപകടം നടക്കുന്ന സമയത്ത് താന്‍ ഭക്ഷണം കഴിക്കാന്‍ വീട്ടിനുള്ളിലേക്ക് പോയെന്നാണ് സഹപ്രവര്‍ത്തകന്‍ പറയുന്നത്. രാധിക അബദ്ധത്തില്‍ കാല്‍വഴുതി താഴേക്ക് വീണതാണെന്നും ഇയാള്‍ പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാല്‍ക്കണിയുടെ കൈവരിക്ക് ഉയരം കുറവാണ്. മരണകാരണം വിശദമായി അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം ദുരൂഹമരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാധികയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Noida: Television news anchor dies after falling from fourth floor, Television, Dead, Dead Body, Flat, Police, Entertainment, Cinema, Report, Probe, Complaint, Case, National.

Powered by Info News For You

Comments
Post a Comment