ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനുമായി ധാരണാ പത്രം ഒപ്പുവെയ്ക്കല്‍ വെള്ളിയാഴ്ച
തിരുവനന്തപുരം: (www.kvartha.com 06.12.2018) സംസ്ഥാനത്തെ വനിതകളുടെ ക്ഷേമത്തിനും അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക നീതി വനിതാ ശിശുക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സുവര്‍ണ നേട്ടം. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം സഹകരിക്കുവാന്‍ ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ധാരണ പത്രം ഒപ്പു വെക്കുന്നു.
സംസ്ഥാനത്തെ വിവിധ തലങ്ങളില്‍ ദുരിതം അനുഭവിക്കുന്ന വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും അതിന്റെ ഉന്നമനത്തിനും വിവിധ ഏജന്‍സികള്‍ വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 114 കോടി രൂപയുടെ വായ്പ നല്‍കിയ വനിതാ വികസന കോര്‍പ്പറേഷന് പിന്നോക്കം നില്‍ക്കുന്ന പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി നല്‍കുന്ന വിവിധ വായ്പകള്‍ നല്‍കുന്നതിനായി ഈ സാമ്പത്തിക വര്‍ഷം 56 ലക്ഷം രൂപ അനുവദിക്കുന്നത് സംബന്ധിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ധാരണ പത്രമാണ് ഒപ്പു വെക്കുക.
ഏഴിന് രാവിലെ 11 മണിക്ക് മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ എംഡി. രമേശ് കുമാര്‍, പ്രോജറ്റ് ഡിജിഎം എപിസി റാവന്‍ എന്നിവരും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദുവും ചേര്‍ന്നാണ് ധാരണ പത്രങ്ങള്‍ ഒപ്പ് വെച്ച് കൈമാറുക.
പല വര്‍ഷങ്ങളായി ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വനിതാ വികസന കോര്‍പ്പറേഷന് ധനസഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടും സര്‍ക്കാരുകള്‍ ഗ്യാരന്റി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇത്രയും നാള്‍ ധാരണ പത്രത്തില്‍ ഒപ്പ് വെയ്ക്കാന്‍ കഴിയാതിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National SC ST finance development corporation, Thiruvananthapuram, News, Women, Religion, Kerala.
Powered by Info News For You

Comments
Post a Comment