മുത്തലാഖ് ബില്‍ ലോകസഭയില്‍ പാസായി; പ്രതിപക്ഷം ബഹിഷ്കരിച്ചു

(www.evisionnews.co) മുത്തലാഖ് നിരോധന ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോകസഭയില്‍ വോട്ടിനിട്ടു. ബില്ലിനെ അനുകൂലിച്ച് 245 പേര്‍ വോട്ട് ചെയ്തപ്പോള്‍ 11 വോട്ടുകള്‍ ബില്ലിനെ എതിര്‍ത്തു. അതേസമയം, ബില്ലിനെചൊല്ലി കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അണ്ണാ ഡിഎംകെയും സഭ ബഹിഷ്‌കരിച്ചു. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് മുമ്പ് തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവര്‍ സഭ ബഹിഷ്‌കരിച്ചത്.
ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള ലോകസഭയില്‍ ബില്‍ പാസാക്കാന്‍ എളുപ്പമാണെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജ്യസഭയില്‍ പാസാക്കുക ദുഷ്‌കരമാകും. ഇസ്ലാമിക രാജ്യങ്ങള്‍ മുത്തലാഖിന് ശിക്ഷ നല്‍കുമ്പോള്‍ മതേതര രാജ്യമായ ഇന്ത്യയിലും ഇത് എന്ത്‌കൊണ്ടായിക്കൂട എന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്ലിനെ ന്യായീകരിച്ചു.
എന്നാല്‍ പൗരന്മാരുടെ മൗലികാവകാശ ലംഘനങ്ങള്‍ക്ക് സാധ്യതയുള്ള ഭേദഗതികളാണ് പുതിയ ബില്ലില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം മുത്തലാഖ് ബില്ലിനെതിരേ നിലപാടെടുത്തു. മറ്റു മതങ്ങളിലെ വിവാഹ മോചനം ക്രിമിനല്‍ കുറ്റമല്ലാതിരിക്കുമ്പോള്‍ മുസ്ലിംകളുടെ വിവാഹമോചനം മാത്രം ക്രിമിനല്‍ കുറ്റമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കേസെടുത്താല്‍ സ്ത്രീകളുടെ പ്രശ്നം തീരുമോ എന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി ബില്ലിനെതിരേയുള്ള പ്രമേയം തള്ളി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷം ആവശ്യവും പരിഗണിച്ചില്ല.
Powered by Info News For You
Comments
Post a Comment