ഡി ജെ പാര്‍ട്ടിക്കിടെ 'ബുള്ളറ്റ് രാജ'യിലെ പാട്ട് വീണ്ടും പാടാന്‍ ആവശ്യപ്പെട്ട സഹോദരങ്ങള്‍ക്ക് നേരെ ഡി ജെ സംഘം വെടിയുതിര്‍ത്തു

ന്യൂഡല്‍ഹി: (www.kvartha.com 04/12/2018) ഡി ജെ പാര്‍ട്ടിക്കിടെ 'ബുള്ളറ്റ് രാജ'യിലെ പാട്ട് വീണ്ടും പാടാന്‍ ആവശ്യപ്പെട്ട സഹോദരങ്ങള്‍ക്ക് നേരെ ഡി ജെ സംഘം വെടിയുതിര്‍ത്തു. ഡിജെ പാര്‍ട്ടിക്കിടെ ഡല്‍ഹിയിലെ പലാം ഗ്രാമത്തിലാണ് സംഭവം. ഷാന്‍ങ്കി(23), തുഷാര്‍ ഭരദ്വാജ് (16) എന്നിവര്‍ക്കാണ് വെടിയേറ്റത്.

സംഭവത്തില്‍ ഡിജെ അക്ഷയ്(19), സുഹൃത്തുക്കളായ സജ്ഞയ് ശര്‍മ(29), ആഷിഷ് ശര്‍മ(23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ പാട്ട് വീണ്ടും അവതരിപ്പിക്കാന്‍ ഷാന്‍ങ്കിയും തുഷാറും നിരവധി തവണ അക്ഷയിയെ നിര്‍ബന്ധിക്കുകയായിരുന്നു.

News, New Delhi, National, Crime, Police, Arrest, Ruckus over 'DJ vale babu' song at Delhi party; 2 people shot at

കുപിതനായ അക്ഷയ് തന്റെ ടീം അംഗങ്ങളെ വിളിച്ചു വരുത്തുകയും സഹോദരങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ ഇവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനുശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ പോയ പ്രതികളെ തിങ്കളാഴ്ചയാണ് ഡല്‍ഹിയിലെ ഒളിസങ്കേതത്തില്‍ നിന്നും പോലീസ് പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Crime, Police, Arrest, Ruckus over 'DJ vale babu' song at Delhi party; 2 people shot at


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?