നോട്ട് കംപ്ലീറ്റ് ചെയ്യാത്തതിന് വിദ്യാര്‍ത്ഥിക്ക് പ്രധാന അധ്യാപകന്റെ മര്‍ദനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.12.2018) പ്രധാന അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കേരള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഇട്ടമ്മലിലെ മോഹനന്റെ മകനുമായ വിഷ്ണുപ്രസാദി (14)നാണ് പ്രധാനാധ്യാപകന്റെ മര്‍ദനത്തില്‍ സാരമായി പരിക്കേറ്റത്.

കെമിസ്ട്രിയുടെ നോട്ട് എഴുതാത്തതിന് ചൊവ്വാഴ്ച വൈകിട്ട് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഹമീദ്, വിഷ്ണുപ്രസാദിനെ മര്‍ദിക്കുകയും ക്ലാസില്‍ നിന്നും കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളുകയും ചെയ്തിരുന്നു. ക്ലാസ് വരാന്തയില്‍ അവശനായി വീണ വിഷ്ണുപ്രസാദിനെ സഹപാഠികള്‍ ക്ലാസ് റൂമിനകത്ത് കിടത്തി പരിചരിക്കുന്നതിനിടയില്‍ അധ്യാപകന്‍ വീണ്ടുമെത്തി വിഷ്ണുപ്രസാദിന്റെ തലക്കടിക്കുകയും ചെയ്തുവത്രെ.

തുടര്‍ന്ന് അവശനായ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ബന്ധുക്കളെ വിളിച്ചു വരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിഷ്ണുപ്രസാദ് ഇപ്പോള്‍ ആളുകളെ കാണുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ഭയന്ന് വിറക്കുകയും ചെയ്യുകയാണ്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസെത്തി മൊഴിയെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Assault, Attack, Teacher, Student, Top-Headlines, Student assaulted by Teacher
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?