വനിതാ മതില്‍ ചരിത്ര സംഭവമാക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: (www.kvartha.com 17.12.2018) വനിതാ മതില്‍ ചരിത്ര സംഭവമാക്കാന്‍ ജില്ലയിലെ എല്ലാ സ്ത്രീകളും മുന്നിട്ടിറങ്ങണമെന്നു സഹകരണം- ദേവസ്വം- ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വനിതാ മതിലിന്റെ പങ്കാളിത്തത്തില്‍ നിര്‍ബന്ധിത സ്വഭാവമില്ലെന്നും ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വനിതാ മതില്‍ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ സാമൂഹ്യ ജീവിതാന്തരീക്ഷത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മലീമസമായ അവസ്ഥയെ ഇല്ലാതാക്കുകയാണു വനിതാ മതിലിന്റെ ലക്ഷ്യമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. വിഷലിബ്ധമായ പ്രചാരണം നടത്തി മനസില്‍ മത, ജാതീയ ചിന്തകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്. പതിറ്റാണ്ടുകളായി കേരളം ആര്‍ജിച്ചെടുത്ത നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിനെതിരായ ക്യാംപെയിന്‍ എന്ന നിലയിലാണു വനിതാ മതില്‍ ഒരുക്കുന്നത്. ശബരിമല വിഷയത്തിന്റെ ഭാഗമായാണ് വനിതാ മതിലെന്ന നിലയ്ക്കുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അതു മറ്റൊരു വിഷയമാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്നതാണ്.

രാജ്യത്തുതന്നെ ഏറ്റവും വലിയ സ്ത്രീ മുന്നേറ്റം നടക്കുന്ന സംസ്ഥാനമാണ് കേരളം. ആ നിലയ്ക്ക് വനിതാ മതില്‍ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യത്തിനു പിന്നില്‍ അണിനിരക്കാന്‍ പൊതുസമൂഹത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടതില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പി.എം.ജിയിലുള്ള കേരള സര്‍വകലാശാല സ്റ്റുഡന്റ്സ് സെന്റര്‍ ഹാളില്‍ നടന്ന യോഗത്തില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ശ്രീകുമാര്‍, പാളയം രാജന്‍, സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എസ്. സബീന ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Trending, Minister Kadakampally Surendran says about Vanitha Mathil
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?