മാവേലി സ്‌റ്റോറിലെ ബില്ലില്‍ ഇനി ഇംഗ്ലീഷ് മാത്രമല്ല മലയാളത്തിലുള്ള വിലവിവരവും
പാലാ : (www.kvartha.com 19.12.2018) സപ്ലൈകോ, മാവേലി സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക് രണ്ടു ഭാഷ ബില്ലുകള്‍. ബില്ലില്‍ ഇംഗ്ലീഷില്‍ മാത്രമല്ല മലയാളത്തിലും ഇപ്പോള്‍ വിലവിവരം രേഖപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷില്‍ നല്‍കിയിരുന്ന ബില്ലുകള്‍ മലയാളത്തില്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ നല്‍കിയിട്ടുള്ള നിരവധി പരാതികള്‍ക്ക് ഒടുവില്‍ ഭക്ഷ്യവകുപ്പ് മലയാളത്തില്‍ ബില്ലുകള്‍ നല്‍കുവാന്‍ ഉത്തരവിട്ടിരിക്കയാണ്.
ഇതുപ്രകാരം സബ്‌സിഡി സാധനങ്ങള്‍ക്ക് പൂര്‍ണമായും മലയാളത്തില്‍ ബില്ലുകള്‍ നല്‍കുകയും സബ്‌സിഡി ഇല്ലാത്ത സാധനങ്ങള്‍ക്ക് പഴയതുപോലെ ഇംഗ്ലീഷിലുമാണ് ബില്ലുകള്‍ നല്‍കുന്നത്. മലയാളത്തില്‍ ബില്ലുകള്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെങ്കിലും ഒരു കൗണ്ടറില്‍ നിന്നുതന്നെ മലയാളത്തിലും ഇംഗ്ലീഷിലും ഒരേസമയം രണ്ടു ഭാഷയില്‍ ബില്ലുകള്‍ തയ്യാറാക്കി നല്‍കേണ്ട അവസ്ഥയാണ് കൗണ്ടറില്‍ ഇരിക്കുന്ന ജീവനക്കാരനുള്ളത്.
സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നവര്‍ മാത്രമാണോ സര്‍ക്കാരിന്റെ കണക്കില്‍ മലയാളികള്‍ ഉള്ളത്. ശ്രേഷ്ഠഭാഷയും മാതൃ, ഭരണ ഭാഷയുമായ മലയാളത്തെ വികലമായി കാണുന്ന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ തിരുത്തണമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളായ സപ്ലൈകോ, മാവേലിസ്‌റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും നല്കുന്ന എല്ലാ സാധനങ്ങള്‍ക്കും മലയാളത്തില്‍ ബില്ലുകള്‍ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പാലാ പൗരാവകാശസമിതി പ്രസിഡന്റ് ജോയി കളരിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഡ്വ. സിറിയക് ജയിംസ്, തോമസ് ഗുരുക്കള്‍, ടി.കെ. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Maveli store bill also in Malayalam, News, Local-News, Business, Malayalam, Criticism, Education, Kerala.
ഇതുപ്രകാരം സബ്‌സിഡി സാധനങ്ങള്‍ക്ക് പൂര്‍ണമായും മലയാളത്തില്‍ ബില്ലുകള്‍ നല്‍കുകയും സബ്‌സിഡി ഇല്ലാത്ത സാധനങ്ങള്‍ക്ക് പഴയതുപോലെ ഇംഗ്ലീഷിലുമാണ് ബില്ലുകള്‍ നല്‍കുന്നത്. മലയാളത്തില്‍ ബില്ലുകള്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെങ്കിലും ഒരു കൗണ്ടറില്‍ നിന്നുതന്നെ മലയാളത്തിലും ഇംഗ്ലീഷിലും ഒരേസമയം രണ്ടു ഭാഷയില്‍ ബില്ലുകള്‍ തയ്യാറാക്കി നല്‍കേണ്ട അവസ്ഥയാണ് കൗണ്ടറില്‍ ഇരിക്കുന്ന ജീവനക്കാരനുള്ളത്.
സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നവര്‍ മാത്രമാണോ സര്‍ക്കാരിന്റെ കണക്കില്‍ മലയാളികള്‍ ഉള്ളത്. ശ്രേഷ്ഠഭാഷയും മാതൃ, ഭരണ ഭാഷയുമായ മലയാളത്തെ വികലമായി കാണുന്ന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ തിരുത്തണമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളായ സപ്ലൈകോ, മാവേലിസ്‌റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും നല്കുന്ന എല്ലാ സാധനങ്ങള്‍ക്കും മലയാളത്തില്‍ ബില്ലുകള്‍ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പാലാ പൗരാവകാശസമിതി പ്രസിഡന്റ് ജോയി കളരിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഡ്വ. സിറിയക് ജയിംസ്, തോമസ് ഗുരുക്കള്‍, ടി.കെ. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Maveli store bill also in Malayalam, News, Local-News, Business, Malayalam, Criticism, Education, Kerala.
Powered by Info News For You

Comments
Post a Comment