ശശിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് വി.എസ്: വനിതാ മതിലിനും വിമര്‍ശനം
തിരുവനന്തപുരം (www.evisionnews.co): പി.കെ ശശി എം.എല്‍.എക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവായ യുവതി നല്‍കിയ പരാതി തള്ളിയതിന് പിന്നാലെ ശശിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയത് സി.പി.എമ്മിന് തലവേദനയാവുന്നു. ഇടക്കാലത്ത് പാര്‍ട്ടിനേതൃത്വത്തെ വിമര്‍ശിക്കുന്നതില്‍ അയവ് വരുത്തിയ വി.എസ് ശശിയുടെ വിഷയത്തില്‍ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്.
ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് കത്തയച്ചതോടെ വീണ്ടും പോര്‍മുഖം തുറന്നതായി വി.എസ് പ്രഖ്യാപിക്കുകയാണ്. ജാതി സംഘടനകളുമായി ചേര്‍ന്ന് വനിതാമതില്‍ തീര്‍ക്കുന്നതിനെയും വി.എസ് വിമര്‍ശിക്കുകയുണ്ടായി. വനിതാമതില്‍ നിര്‍മാണത്തിലൂടെ നവോത്ഥാനം ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് വി.എസ് പ്രഖ്യാപിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വനിതാമതില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് എതിരെയാണ് വി.എസിന്റെ വാക്കുകള്‍.
Powered by Info News For You

Comments
Post a Comment