യോഗി പങ്കെടുക്കുന്ന പരിപാടിയുടെ പ്രചരണത്തിനായി സ്ഥാപിച്ച ഫ്‌ളക്‌സില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാചകങ്ങള്‍; ശ്രദ്ധയില്‍പെട്ടതോടെ സ്റ്റിക്കറൊട്ടിച്ച് മറച്ച് പോലീസ്

കാസര്‍കോട്: (www.kasargodvartha.com 14.12.2018) യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവം പരിപാടിയുടെ പ്രചരണത്തിനായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാചകങ്ങളുള്ളതായി ആക്ഷേപം. ശ്രദ്ധയില്‍പെട്ടതോടെ വാചകങ്ങള്‍ സ്റ്റിക്കറൊട്ടിച്ച് പോലീസ് മറച്ചു. കാസര്‍കോട് നുള്ളിപ്പാടിയിലടക്കം ചില പ്രദേശങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളിലാണ് ഇസ്ലാമിനെയും മുസ്ലിം രാജാക്കന്മാരെയും അവഹേളിക്കുന്ന തരത്തിലും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തിലുമുള്ള വാചകങ്ങളുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെടുകയായിരുന്നു. ഇത്തരത്തിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനു പകരം വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാചകങ്ങള്‍ വെളുത്ത സ്റ്റിക്കറൊട്ടിച്ച് മറക്കുകയായിരുന്നു.

ഡിസംബര്‍ 16നാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവം പരിപാടി നടക്കുന്നത്. അക്രമസാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Communal hatred words in Flex board; Police took action
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?