യുവ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍

കോട്ടയം: (www.kvartha.com 29.12.2018) യുവ സിനിമാ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റിലായി. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദിലീപ് കുര്യനാണ് കോട്ടയം പോലീസിന്റെ പിടിയിലായത്. തന്റെ രണ്ടാമത്തെ സിനിമയുടെ തിരക്കഥ ജോലികളിലായിരുന്നു ദിലീപ്. ഈ സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഇതിന്റെ ആവശ്യത്തിന് വേണ്ടിയാണ് ഇയാള്‍ കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തത്.

രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നു. ദിലീപിന്റെ പെരുമാറ്റത്തില്‍ തുടക്കം മുതലേ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇതിനിടെ നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരന്‍ ദിലീപിനെ തേടിയെത്തുകയും ചെയ്തു. ഇതോടെ വിവരം ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഹോട്ടലിലെത്തിയ കോട്ടയം വെസ്റ്റ് സിഐ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.


Keywords: Kerala, Kottayam, News, Cinema, Arrested, Script writer arrested with Ganja 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?