ബുലന്ദ് ഷഹര്‍ കലാപം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ കമ്മീഷന്‍; കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച സുബോധ് കുമാര്‍; രണ്ട് പേര്‍ അറസ്റ്റില്‍

ബുലന്ദ് ഷഹര്‍(യുപി): (www.kvartha.com 04-12-2018) ബുലന്ദ് ഷഹര്‍ കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ കമ്മീഷന്‍. കലാപവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ ആയിരുന്നു കലാപത്തില്‍ കൊല്ലപ്പെട്ടത്. സുബോധ് കുമാറിനെ പോലീസുകാര്‍ തനിച്ചാക്കി പോവുകയായിരുന്നുവെന്ന് എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.


National, Bulandshahr Riot, Arrest, Subodh Kumar

കലാപത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 27 പേരുടെ പേരുവിവരങ്ങള്‍ എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേരറിയാത്ത 60ഓളം പേരും കേസില്‍ പ്രതികളാണ്.

ഗോഹത്യ ആരോപിച്ചാണ് ഒരു സംഘം ജനങ്ങള്‍ ഒത്തുകൂടിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന സുബോധ് കുമാര്‍ സിംഗ് ഉറപ്പ് നല്‍കിയിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാനും അദ്ദേഹം അപേക്ഷിച്ചിരുന്നു. എന്നാല്‍ ജനക്കൂട്ടം അക്രമാസക്തരാവുകയും ഇതിനിടയില്‍ ഒരാള്‍ സുബോധ് കുമാറിനെ വെടിവെക്കുകയുമായിരുന്നു. സുബോധ് കുമാറിന്റെ തലയ്ക്കാണ് വെടിയേറ്റത്. പോലീസ് സ്റ്റേഷന് അക്രമികള്‍ തീയിട്ടു.

ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ചത് സുബോധ് കുമാര്‍ ആയിരുന്നു. അഖ്‌ലാഖ് വീട്ടില്‍ സൂക്ഷിച്ചിരുന്നത് പശുവിറച്ചിയല്ല, മറിച്ച് ആട്ടിറച്ചിയായിരുന്നുവെന്ന് കണ്ടെത്തിയത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലാണ്. സംഘപരിവാരത്തിന്റെ കണ്ണിലെ കരടായിരുന്നു ഈ ഉദ്യോഗസ്ഥന്‍. സുബോധ് കുമാറിനെ കൊലപ്പെടുത്താന്‍ ആര്‍ എസ് എസ് മനപൂര്‍വ്വം കലാപമുണ്ടാക്കിയതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The police filed an FIR in early hours of Tuesday morning under 17 sections including murder, rioting and assault. The FIR has been filed against 27 named persons and 50-60 unnamed persons.

Keywords: National, Bulandshahr Riot, Arrest, Subodh Kumar




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?