രസീത് ബുക്കില്‍ തിരിമറി നടത്തിയ വില്ലേജ് അസിസ്റ്റന്റിനെതിരെ കേസ്

നീലേശ്വരം: (www.kasargodvartha.com 05.12.2018) വില്ലേജ് ഓഫീസിലെ രസീത് ബുക്കില്‍ ക്രമക്കേട് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത വില്ലേജ് അസിസ്റ്റന്റിനെതിരെ കേസ്. വെള്ളരിക്കുണ്ട് വില്ലേജ് അസിസ്റ്റന്റും പിലിക്കോട് സ്വദേശിയുമായ അനീഷിനെയാണ് ഹൊസ്ദുര്‍ഗ് തഹസില്‍ദാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. മടിക്കൈ വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുന്നതിനിയില്‍ പല ആവശ്യങ്ങള്‍ക്കുമായി ഓഫീസില്‍ എത്തുന്നവരില്‍ നിന്നും കൈക്കൂലി വാങ്ങുകയും ക്രമക്കേട് നടത്തുകയും ചെയ്യുന്നു എന്ന പരാതിയില്‍ അനീഷിനെ അച്ചടക്ക നടപടിയുടെ ഭാഗമായി മടിക്കൈയില്‍ നിന്നും വെള്ളരിക്കുണ്ടിലേക്ക് സ്ഥലം മാറ്റിയിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ 2016-17 വര്‍ഷത്തില്‍ മടിക്കൈയില്‍ ജോലി ചെയ്യവേ ഇയാള്‍ രേഖകളില്‍ വന്‍ ക്രമക്കേടുകള്‍ നടത്തി പണം തട്ടിയെടുത്തതായി സ്ഥിരീകരിക്കപ്പെട്ടതോടെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. 4,000 രൂപയുടെ നികുതി റസീറ്റിന്റെ കൗണ്ടര്‍ ഫയലില്‍ 400 എന്നും 2,000 രൂപയുടെ റസീറ്റില്‍ 200 രൂപ എന്നും തിരുത്തി എഴുതി നടത്തിയ തട്ടിപ്പാണ് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.


Keywords: Kasaragod, Kerala, news, Neeleswaram, case, Village Office, Corruption; Case against Village assistant 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?