കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ ഇനി മുതല്‍ മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: (www.kvartha.com 07/12/2018) കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ ഇനി മുതല്‍ മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ്. രാജ്യത്തിന്റെ പുതിയ സാമ്പത്തിക ഉപദേഷ്ടാവായി ഇന്ത്യന്‍ സ്‌കൂള്‍ ഒഫ് ബിസിനസിലെ സെന്റര്‍ ഫോര്‍ അനലിറ്റിക്കല്‍ ഫിനാന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഫിനാന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ കൃഷ്ണമൂര്‍ത്തിയെ നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
News, New Delhi, National, Narendra Modi,Dr. Krishnamurthy Subramanian appointed as the new Chief Economic Advisory (CEA) for three years.

ഐ.ഐ.ടി, ഐ.ഐ.എം എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ചിക്കാഗോയില്‍ നിന്ന് ഡോക്‌ട്രേറ്റ് നേടിയ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കിംഗ് വിദഗ്ദനായാണ് അറിയപ്പെടുന്നത്. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ (സെബി) വിദഗ്ദ സമിതി അംഗം കൂടിയാണ് നിലവില്‍ കൃഷ്ണമൂര്‍ത്തി.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2016 ഒക്ടോബറില്‍ രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായ അരവിന്ദ് സുബ്രഹ്മണ്യന്‍ ഇക്കഴിഞ്ഞ ജൂലായില്‍ രാജിവയ്ക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് നിയമനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Narendra Modi,Dr. Krishnamurthy Subramanian appointed as the new Chief Economic Advisory (CEA) for three years.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?