അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും പരിരക്ഷയുമായി ലാക്ടേഷന്‍ പോഡ്
തിരുവനന്തപുരം:(www.kvartha.com 03/12/2018) കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത് മൂന്ന് മലയാളി വനിതാ സംരംഭകര്‍ ചേര്‍ന്ന് തുടക്കമിട്ടതും ഇതിനോടകം ആഗോള ശ്രദ്ധ നേടിയതുമായ ഐ ലവ് 9 മന്ത്‌സ് (ഐഎല്‍9)എന്ന മാതൃത്വ പരിരക്ഷാ സ്റ്റാര്‍ട്ടപിന്റെ ആദ്യ ലാക്ടേഷന്‍ പോഡ് ചൊവ്വാഴ്ച ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിക്കും.
ഇന്ത്യ - ഇസ്രയേല്‍ ഇന്നവേഷന്‍ ചാലഞ്ചില്‍ ആരോഗ്യ പരിരക്ഷാ വിഭാഗത്തില്‍ മികച്ച സ്റ്റാര്‍ട്ടപ്പായി തെരഞ്ഞെടുക്കപ്പെട്ട ഐഎല്‍9 ന്റെ മൊബൈല്‍ ആപ് നേരത്തെതന്നെ പുറത്തിറങ്ങിയിരുന്നു. ഡൊമേഷ്യോ എന്ന് പേരിട്ടിരിക്കുന്ന മുലയൂട്ടല്‍ ബൂത്തും 'സഹോദരി' എന്ന പേരില്‍ പരിശീലനം ലഭിച്ച ശുശ്രൂഷകയുമാണ് പോഡിന്റെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്. മുലയൂട്ടല്‍ ബൂത്തില്‍ ഡോക്ടറുടെ സേവനത്തിനു പുറമെ അവശ്യം വേണ്ട മെഡിക്കല്‍ പരിശോധനയും നടത്തും.
ടെക്‌നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിംഗിലെ താഴത്തെ നിലയിലാണ് പോഡ് പ്രവര്‍ത്തിക്കുക. കെഎസ്യുഎം സിഇഒ ഡോ സജി ഗോപിനാഥ്, ഇവൈറ്റ് ടെക്‌നോളജീസ് പ്രസിഡന്റ് ടീന ജയിംസ് എന്നിവര്‍ ചേര്‍ന്നാണ് ഐഎല്‍ 9 ഉദ്ഘാടനം ചെയ്യുന്നത്.
പാലൂട്ടുന്ന ജീവനക്കാര്‍ക്ക് പമ്പ് ഉപയോഗിച്ച് മുലപ്പാല്‍ എടുക്കാനും സുരക്ഷിതമായി പാല്‍ ശേഖരിച്ചുസൂക്ഷിക്കാനും പോഡ് സഹായിക്കും. ആധുനിക സജ്ജീകരണങ്ങളുള്ള മുറി, ഫ്രിഡ്ജ്, ലാക്ടേഷന്‍ പമ്പ് എന്നിവ ഇവിടെയുണ്ടായിരിക്കും. വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ടാബ് ഉപയോഗിക്കാന്‍ പരിശീലനം സിദ്ധിച്ച ശാസ്ത്രീയ ഗര്‍ഭകാല ശുശ്രൂഷകര്‍ എന്ന നിലയിലാണ് സഹോദരിയുടെ സേവനം ലഭിക്കുന്നത്.
ജോലി ചെയ്യുന്ന വനിതകളെ ഉദ്ദേശിച്ചാണ് ഐഎല്‍ 9 ലാക്ടേഷന്‍ പോഡ് സജ്ജീകരിക്കുന്നത്. ജോലിസ്ഥലങ്ങളില്‍ ഇത് സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐഎല്‍ 9 സഹസ്ഥാപകയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഗംഗാ രാജ് പറഞ്ഞു. അഞ്ജലി രാജ്, ഗംഗ രാജ്, സുമ അജിത് എന്നിവര്‍ ചേര്‍ന്നാണ് ഐഎല്‍ 9 തുടങ്ങിയത്. ആപ് ഇതിനോടകം ആറായിരം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് ഗംഗാ രാജ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Pregnant Woman, Inauguration, KSUM_Launch of India’s first Lactation pod at Workplace

Powered by Info News For You

Comments
Post a Comment