ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരു മുഴം മുന്‍പേ; പ്രവര്‍ത്തകരെ ദേശീയ നേതൃവുമായി ബന്ധിപ്പിക്കുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി
ന്യൂഡല്‍ഹി: (www.kvartha.com 24-12-2018) പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ ശ്യംഖല നിര്‍മ്മിക്കാനൊരുങ്ങി ബിജെപി. ബൂത്ത് ലെവല്‍ പ്രവര്‍ത്തകരെ ദേശീയ നേതൃത്വവുമായി ബന്ധിപ്പിക്കുന്ന ഗ്രൂപ്പുകളാണ് രൂപീകരിക്കുക. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണിത്.
അടുത്ത വര്‍ഷം ജനുവരിയോടെ ഗ്രൂപ്പുകള്‍ നിലവില്‍ വരും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച് നടന്ന പാര്‍ട്ടി ബൂത്ത് ലെവല്‍ പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും സന്നിഹിതനായിരുന്നു. ബിജെപി അനുഭാവികളല്ലാത്ത, ബിജെപിക്ക് വോട്ട് ചെയ്യാത്ത 10 കുടുംബങ്ങളെ ആഴ്ചയില്‍ ഒരിക്കലെങ്കിലും നേരില്‍ കണ്ട് പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 25 ലക്ഷം കുടുംബങ്ങളുടെ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതാത് ഏരിയകളില്‍ സ്വാധീനം സൃഷ്ടിക്കാവുന്നവരെ കണ്ടെത്തി അവര്‍ വഴിയും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശമുണ്ട്. കൂടാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പതിവായി കേള്‍ക്കാന്‍ കുടുംബങ്ങളോട് ആവശ്യപ്പെടാനും പ്രവര്‍ത്തകരോട് ലാല്‍ പറഞ്ഞു.
സമ്മേളനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ആം ആദ്മി പാര്‍ട്ടി കണ്‍ വീനര്‍ അരവിന്ദ് കേജരിവാളിനേയും നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: NEW DELHI: The Bharatiya Janata Party (BJP) has decided to form a chain of WhatsApp groups, linking party workers with its national leadership in to strengthen communication channels between them ahead of the 2019 Lok Sabha elections.
Keywords: National, BJP, Whatsapp groups

Powered by Info News For You

Comments
Post a Comment