ഡെങ്കിപ്പനി ബാധിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആശുപത്രിയില്‍


(www.evisionnews.co) കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍. ജലന്ധറിലെ ഒരു സര്‍ദാര്‍ജിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലാണെന്നാണ് വിവരം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞ നിലയിലാണ്.

പ്ലേറ്റ്‌ലെറ്റ് കൗണ്ട് 20,000 ആയി കുറഞ്ഞതായാണ് വിവരം. കൗണ്ട് ഉയരുന്നതിനുള്ള ചികിത്സ നല്‍കുകയാണ്. സന്ദര്‍ശകരെ ആരെയും അനുവദിക്കുന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അപകടനില തരണം ചെയ്തുവെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പനി ബാധിച്ച് ചില വൈദികരും ഇവിടെ ചികിത്സയിലുണ്ട്.

ജലന്ധര്‍ രൂപതയ്ക്കുള്ളില്‍ പല ക്രൈസ്തവ സന്യാസ സഭകള്‍ക്കും ആശുപത്രികള്‍ ഉണ്ടെങ്കിലും ബിഷപ്പ് ഫ്രാങ്കോയും ചില വൈദികരും ജലന്ധര്‍ ജ്യോതിനഗറിലുള്ള ഈ സ്വകാര്യ വ്യക്തിയുടെ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?