ബുലന്ദ്ഷഹര്‍ കലാപം: പോലീസ് സുപ്രണ്ടിനെ സ്ഥലം മാറ്റി; പശുക്കളെ കൊന്നുവെന്ന പരാതിയില്‍ നടപടിയെടുക്കാത്തതിന് പോലീസുകാര്‍ക്കും സ്ഥലംമാറ്റം

ലക്‌നോ: (www.kvartha.com 08/12/2018) ബുലന്ദ്ഷഹര്‍ കലാപത്തിന്റെയും പോലീസ് ഇന്‌സ്‌പെക്ടറുടെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ ബുലന്ദ്ഷഹര്‍ സീനിയര്‍ പോലീസ് സുപ്രണ്ടിനെ സ്ഥലംമാറ്റി. കൃഷ്ണ ബഹദൂര്‍ സിംഗിനെയാണ് സ്ഥലംമാറ്റിയത്. ലക്‌നോവിലേക്കാണ് കൃഷ്ണയെ മാറ്റിയിരിക്കുന്നത്.

ബുലന്ദ്ഷഹര്‍ സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൂടി സ്ഥലം മാറ്റിയിട്ടുണ്ട്. പശുക്കളെ കൊന്നതായി പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ വൈകിയതുമൂലമാണ് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.


കൃഷ്ണയ്ക്കു പകരം സിതാപുര്‍ എസ്പി പ്രഭാകര്‍ ചൗധരിയെ ബുലന്ദ്ഷഹറില്‍ നിയമിച്ചു. പോലീസ് മേധാവി ഒപി സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി സ്വീകരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Lucknow, National, Police, Complaint, Bulandshahr SSP KB Singh transferred after intelligence report on Monday’s violence 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?