കാരിരുമ്പിന്റെ കരുത്തുമായി കാസര്‍കോട്ടുകാരന്‍; ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷരീഫ് കരിപ്പൊടി ഇന്ത്യയെ പ്രതിനിധീകരിക്കും

കാസര്‍കോട്: (www.kasargodvartha.com 03.12.2018) ഡിസംബര്‍ 11 മുതല്‍ 17 വരെ തായ്ലന്‍ഡിലെ ചിയാങ് മൈയില്‍ നടക്കുന്ന പത്താമത് ലോക ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ആലംപാടി സ്വദേശി ഷെരീഫ് കരിപ്പൊടി ഇന്ത്യയെ പ്രതിനിധീകരിക്കും. മെന്‍ ഫിസിക് വിഭാഗത്തില്‍ 175 സെ.മീ കാറ്റഗറിയിലാണ് ഷരീഫ് കരിപ്പൊടി മത്സരിക്കുക. കഴിഞ്ഞ ഒക്ടോബറില്‍ പൂനെയില്‍ വെച്ച് നടന്ന ഏഷ്യന്‍ ലോക ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തായ്ലന്റ്, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, കൊറിയ, കസാഖിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 18 ഓളം കായിക താരങ്ങളോട് മത്സരിച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് അര്‍ഹത നേടിയത്.

കഴിഞ്ഞ 12 വര്‍ഷമായി ബോഡി ബില്‍ഡിംഗ് മേഖലയില്‍ ജൂനിയര്‍ തലത്തിലും സീനിയര്‍ തലത്തിലും നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുലുള്ള ഷെരീഫ് നിലവില്‍ മിസ്റ്റര്‍ കാസര്‍കോടാണ്. ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) അംഗം കൂടിയാണ്.
പ്രദേശത്തെ മറ്റു ക്ലബുകളുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും പ്രോത്സാഹനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഷരീഫ്
പറയുന്നു.

എര്‍മാളത്തെ പരേതനായ ജലീല്‍ പുതിയല്‍ക്കയുടെയും ജമീലയുടെ മകനാണ്. ഭാര്യ: ഫാത്വിമത്ത് റിസ്വാന. മക്കള്‍: ഫാത്വിമത്ത് നെഹ്ല, നൂറ അനിഖ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Body-Building-Association, Championship, World body building championship; Kasaragod Native will represent for India
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?