വൈപ്പിന്‍മേഖലയില്‍ ഇനി തെങ്ങ് കയറ്റത്തിന് വനിതകള്‍

കൊച്ചി: (www.kvartha.com 27.12.2018) വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തില്‍ വനിതകള്‍ ഇനി തെങ്ങ് കയറും. മഹിള കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയില്‍ വനിതകള്‍ക്കുള്ള തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ.ജോഷി ഉദ്ഘാടനം ചെയ്തു.

വൈപ്പിന്‍ മേഖലയില്‍ തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന് ഈ പദ്ധതി ഉപകരിക്കും. സ്ത്രീകള്‍ക്ക് സ്ഥിരവരുമാനം ലഭ്യമാകുന്നതോടൊപ്പം മേഖലയിലെ തൊഴിലാളികളുടെ ക്ഷാമം ഈ പദ്ധതി വഴി പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Women trained in climbing coconut trees and plucking coconuts, Kochi, News, Local-News, Women, Inauguration, Insurance, Kerala

മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ കീഴിലാണ് യന്ത്രവല്‍കൃത തെങ്ങുകയറ്റത്തില്‍ പരിശീലനം നല്‍കിയത്. പളളിപ്പുറം, കുഴുപ്പിളളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍ ഗ്രാമപഞ്ചായത്തുകളിലായി പരിശീലനം ലഭിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുളള 40 വനിതകള്‍ക്കാണ് തെങ്ങുകയറ്റ യന്ത്രം വിതരണം ചെയ്തത്.

ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാകും തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രവര്‍ത്തനം.
തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് തൊഴിലാളി സംഘം ബാങ്ക് അക്കൗണ്ട് വഴി കൂലി ലഭിക്കും.
പഞ്ചായത്തു തല വിഇഒ മാര്‍ക്കാണ് ഏകോപന ചുമതല. തൊഴിലാളി ഗ്രൂപ്പുകള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായി കരാര്‍ ഒപ്പുവെച്ചാണ് തെങ്ങു കയറാനിറങ്ങുന്നത്.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: Women trained in climbing coconut trees and plucking coconuts, Kochi, News, Local-News, Women, Inauguration, Insurance, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?