കുണ്ടംകുഴി സുമംഗലി ജ്വല്ലറി കവര്‍ച്ച:ഒരു പ്രതികൂടി പിടിയില്‍
കാസര്‍കോട് (www.evisionnews.co↭): കുണ്ടംകുഴി സുമംഗലി ജ്വല്ലറി കൊള്ളയടിച്ച് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് കാടുമൗക്ക് ധന്‍പുരയിലെ യദ്റാമിനെ (35)യാണ് പൊലീസ് അറസ്റ്റു ചെയ്തത്. മറ്റൊരു കേസില്‍ രാജസ്ഥാനില്‍ അറസ്റ്റിലായപ്പോഴാണ് കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ചാകേസിലും പ്രതിയാണ് യുവാവെന്ന് വ്യക്തമായത്.
2016 ഒക്ടോബറിലാണ് കുണ്ടംകുഴി ടൗണില്‍ പ്രവര്‍ത്തിക്കുന്ന സുമംഗലി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ബേഡകം പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment